Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 8:48 AM GMT Updated On
date_range 2017-07-22T14:18:59+05:30വിദ്യാഭ്യാസ പ്രോത്സാഹന സമ്മാനം: അപേക്ഷ ക്ഷണിച്ചു
text_fieldsകണ്ണൂർ: സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശിപാര്‍ശിത വിഭാഗ വികസന കോര്‍പറേഷന്‍ പട്ടികജാതിയില്‍ നിന്നും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടുള്ളവര്‍, പട്ടികജാതിയിലേക്ക് ശിപാര്‍ശ ചെയ്തിട്ടുള്ള വിഭാഗത്തില്‍പെട്ടവര്‍, ഒ.ഇ.സി (മുന്നാക്ക/പിന്നാക്ക വിഭാഗങ്ങളിലെ മറ്റു ജാതിക്കാര്‍ അര്‍ഹരല്ല) എന്നിവര്‍ക്കായി നല്‍കുന്ന വിദ്യാഭ്യാസ പ്രോത്സാഹന സമ്മാനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി/പ്ലസ് ടു, അല്ലെങ്കില്‍ തത്തുല്യ പരീക്ഷകളില്‍ 60 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയ വിദ്യാർഥികള്‍ക്ക് അപേക്ഷിക്കാം. സ്‌കൂളിലെ പ്രധാനാധ്യാപകനോ ഏതെങ്കിലും െഗസറ്റഡ് ഓഫിസറോ സാക്ഷ്യപ്പെടുത്തിയ എസ്.എസ്.എല്‍.സി ബുക്കിെൻറ പകര്‍പ്പ്/ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കോപ്പികള്‍ എന്നിവ സഹിതം അപേക്ഷ സ്വന്തം മേല്‍വിലാസം എഴുതിയ അഞ്ചുരൂപയുടെ സ്റ്റാമ്പ് പതിച്ച കവര്‍ ഉള്‍പ്പെടെ 31ന് മുമ്പ് കോഴിക്കോട് റീജനല്‍ ഓഫിസിൽ നൽകണം. അപേക്ഷാ ഫോറങ്ങള്‍ അക്ഷയകേന്ദ്രങ്ങള്‍ വഴി ലഭിക്കും. മുമ്പ് അപേക്ഷിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. വിലാസം: റീജനല്‍ മാനേജര്‍, സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശിപാര്‍ശിത വിഭാഗ വികസന കോര്‍പറേഷന്‍, ശാസ്ത്രി നഗര്‍ കോംപ്ലക്‌സ്, ജില്ല സഹകരണ ആശുപത്രിക്ക് സമീപം, എരഞ്ഞിപ്പാലം പി.ഒ, കോഴിക്കോട്. ഫോണ്‍: 0495 -2367331.
Next Story