Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇരിട്ടി...

ഇരിട്ടി പുതിയപാലത്തി​െൻറ തൂൺ ഒഴുകിപ്പോയത്​ അന്വേഷിക്കണം

text_fields
bookmark_border
ഇരിട്ടി: തലശ്ശേരി-വളവുപാറ റോഡ് പ്രവൃത്തിയുടെ ഭാഗമായി ഇരിട്ടി പുഴയിൽ നിർമിക്കുന്ന പാലത്തി​െൻറ പൈലിങ് നടത്തിയ തൂൺ ഒഴുകിപ്പോയ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ഇരിട്ടിയിൽ ചേർന്ന ഹോട്ടൽ ആൻഡ് െറസ്റ്റാറൻറ് അസോസിയേഷൻ യോഗം ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു. നിലവിൽ പണി പൂർത്തീകരിച്ച തൂണുകൾക്ക് അപാകതയുണ്ടോയെന്ന് പരിശോധന നടത്തണം. പ്രസിഡൻറ് പി.കെ. ശ്രീജിത്ത് അധ്യക്ഷതവഹിച്ചു. രാമകൃഷ്ണൻ എഴുത്തൻ, കെ. ഇബ്രാഹിം ഹാജി, ജാഫർ, സാദിഖ്, ബി.കെ. റഷീദ്, ടി. രതീഷ് എന്നിവർ സംസാരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിതരണം ഇരിട്ടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, ജനസമ്പർക്ക പരിപാടി എന്നീ വിഭാഗങ്ങളിൽ അർഹരായ ഗുണഭോക്താക്കൾക്കുള്ള ധനസഹായവിതരണം 22, 24 തീയതികളിൽ ഇരിട്ടി താലൂക്ക് ഒാഫിസിൽ വിതരണംചെയ്യും. വില്ലേജ് ഒാഫിസുകളിൽനിന്ന് അറിയിപ്പ് ലഭിച്ച അർഹരായ ഗുണഭോക്താക്കൾ വില്ലേജ് ഒാഫിസറിൽനിന്നുള്ള തിരിച്ചറിയൽ സർട്ടിഫിക്കറ്റ്, റേഷൻകാർഡ്, തിരിച്ചറിയൽ കാർഡ് എന്നിവസഹിതം താലൂക്ക് ഒാഫിസിൽനിന്ന് അന്നേദിവസം ധനസഹായം കൈപ്പറ്റണമെന്ന് ഇരിട്ടി തഹസിൽദാർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story