Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവീടിനുമുകളിൽ തെങ്ങ്...

വീടിനുമുകളിൽ തെങ്ങ് വീണു

text_fields
bookmark_border
കൂത്തുപറമ്പ്: പൂക്കോടിനടുത്ത പാറാലിൽ വീടിന് മുകളിൽ തെങ്ങ് കടപുഴകി വീട് ഭാഗികമായി തകർന്നു. പാറാൽ ട്രെയിനിങ് സ​െൻററിന് സമീപത്തെ തച്ചോളി രാമകൃഷ്ണ​െൻറ വീടി​െൻറ വരാന്തഭാഗമാണ് തെങ്ങുവീണ് തകർന്നത്. ബുധനാഴ്ച രാത്രി ഒമ്പതിനാണ് സംഭവം. വീട്ടിൽ ആളുകളുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കൂത്തുപറമ്പ് നഗരസഭാ അധികൃതരും വില്ലേജ് ഓഫിസ് അധികൃതരും സന്ദർശിച്ചു. ഓട്ടോകൾ കൂട്ടിയിടിച്ച് പരിക്ക് കൂത്തുപറമ്പ്: കായലോടിനടുത്ത പാച്ചപ്പൊയ്കയിൽ ഓട്ടോകൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു. പറമ്പായി സ്വദേശി എം. സുകുമാരനാണ് (55) പരിക്കേറ്റത്. ഇയാളെ കൂത്തുപറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ ഒമ്പതിന് കണ്ണൂർ-കൂത്തുപറമ്പ് റോഡിലാണ് അപകടം. അപകടത്തിനിടയാക്കിയ വാഹനങ്ങൾ കൂത്തുപറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story