Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2017 9:00 AM GMT Updated On
date_range 2017-07-21T14:30:57+05:30മഴയിൽ പേരാവൂരിൽ കെട്ടിടങ്ങൾ തകർന്നുവീണു
text_fieldsപേരാവൂർ: കനത്തമഴയിൽ പേരാവൂർ ടൗണിലെ ഇരുനിലക്കെട്ടിടം തകർന്നുവീണ് വ്യാപാരസ്ഥാപനങ്ങൾ നശിച്ചു. കൊട്ടിയൂർ റോഡിൽ കാടാങ്കണ്ടി മധുവിെൻറ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് വ്യാഴാഴ്ച ഉച്ചയോടെ തകർന്നുവീണത്. വലിയ ശബ്ദത്തോടെ ഇരുനിലക്കെട്ടിടം നിലംപതിക്കുകയായിരുന്നു. ടൗണിൽ ആളുകളുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ബാബു ഹാർഡ്‌വെയർ ഗ്ലാസ് കട്ടിങ് സെൻറർ, കെ.എസ് സ്റ്റോർസ്, കസ്തൂരി സജീവെൻറ െടയ്ലറിങ് ഷോപ് എന്നിവയാണ് തകർന്നത്. അപകടത്തെ തുടർന്ന് ഒരു മണിക്കൂറിലധികം പേരാവൂർ-കൊട്ടിയൂർ റോഡിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. പേരാവൂർ എസ്.ഐ കെ.വി. സ്മിതേഷിെൻറ നേതൃത്വത്തിലുള്ള െപാലീസ്, അഗ്നിരക്ഷാസേനാ പ്രവർത്തകർ, നാട്ടുകാർ, വ്യാപാരികൾ, ചുമട്ടുതൊഴിലാളികൾ എന്നിവർ ചേർന്ന് സാധനങ്ങൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് ശേഖരിച്ച് സമീപത്തെ കെട്ടിടത്തിലേക്ക് മാറ്റി.
Next Story