Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2017 9:13 AM GMT Updated On
date_range 2017-07-20T14:43:47+05:30ഓണത്തിന് 'ഒരുമുറം പച്ചക്കറി' മണ്ഡലതല ഉദ്ഘാടനം
text_fieldsകണ്ണൂർ: ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ കണ്ണൂർ നിയമസഭ മണ്ഡലതല ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. മേയർ ഇ.പി. ലത അധ്യക്ഷത വഹിച്ചു. കർഷകർക്കും സന്നദ്ധപ്രവർത്തകർക്കും സ്കൂൾ കുട്ടികൾക്കുമുള്ള പച്ചക്കറി വിത്ത് കിറ്റുകളുടെയും കർഷകർക്കുള്ള പച്ചക്കറി തൈകളുടെയും വിതരണ ഉദ്ഘാടനവും േഗ്രാബാഗിൽ കൃഷിചെയ്യുന്ന കർഷകർക്കുള്ള കാർഷിക കലണ്ടറിെൻറ പ്രകാശനവും മന്ത്രി നിർവഹിച്ചു. കൃഷിവകുപ്പിെൻറ ഈ വർഷത്തെ പച്ചക്കറി വികസന പദ്ധതിയെ കുറിച്ച് കൃഷി ഡെപ്യൂട്ടി ഡയറക്ടർ വി.കെ. ലളിത വിശദീകരിച്ചു. കോർപറേഷൻ കൗൺസിലർമാരായ പി. േപ്രമജ, ജ്യോതിലക്ഷ്മി, തൈക്കണ്ടി മുരളീധരൻ, കെ. പ്രമോദ്, ഷഹീദ, എടക്കാട് കൃഷി അസിസ്റ്റൻറ് ഡയറക്ടർ എ. സാവിത്രി, എളയാവൂർ കൃഷി ഓഫിസർ കെ.ടി. രമ എന്നിവർ സംസാരിച്ചു. ചടങ്ങിൽ പങ്കെടുത്തവർക്ക് പച്ചക്കറി വിത്ത് കിറ്റ് വിതരണം ചെയ്തു. വിഷരഹിത പച്ചക്കറികൾ വീട്ടുവളപ്പിൽ ഉൽപാദിപ്പിക്കാൻ കൃഷിവകുപ്പിെൻറ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ജനകീയപദ്ധതിയാണ് ഓണത്തിന് ഒരുമുറം പച്ചക്കറി. 'എല്ലാവരും കൃഷിക്കാരാകുക, എല്ലായിടവും കൃഷിയിടമാക്കുക' എന്നതാണ് പദ്ധതിയുടെ സന്ദേശം. കൃഷിവകുപ്പിെൻറയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും നേതൃത്വത്തിൽ കർഷകർ, വീട്ടമ്മമാർ, വിദ്യാർഥികൾ, കുടുംബശ്രീ, ജനശ്രീ, മറ്റ് സന്നദ്ധ സംഘടനകൾ, പച്ചക്കറി ക്ലസ്റ്ററുകൾ, യുവജനങ്ങൾ, െറസിഡൻറ്സ് അസോസിയേഷനുകൾ തുടങ്ങി എല്ലാവിഭാഗം ജനങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഓണക്കാലത്തേക്ക് മാത്രമായി ചുരുക്കാതെ വിഷരഹിത പച്ചക്കറികൃഷി തുടർപ്രവർത്തനമാക്കി നാടിനെ വിഷരഹിത പച്ചക്കറി ഉൽപാദനത്തിൽ സ്വയംപര്യാപ്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയിൽ പങ്കാളികളായി ഏറ്റവും മികച്ചപ്രവർത്തനം നടത്തുന്നവർക്ക് സംസ്ഥാനതലത്തിലും ജില്ലതലത്തിലും മണ്ഡലതലത്തിലും സമ്മാനം നൽകും.
Next Story