Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2017 9:12 AM GMT Updated On
date_range 2017-07-20T14:42:09+05:30വെള്ളർവള്ളിക്കു സമീപം എക്സൈസ് റെയ്‌ഡിൽ കഞ്ചാവുചെടി കണ്ടെത്തി
text_fieldsകേളകം: . പേരാവൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ. അജയനും പാർട്ടിയും ചേർന്നാണ് രണ്ടരമാസം പ്രായമായ കഞ്ചാവുചെടി കണ്ടെത്തിയത്. എക്സൈസ് ഇൻറലിജൻസ് നൽകിയ രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് കഞ്ചാവുചെടി കണ്ടെത്തിയത്. വെള്ളർവള്ളിക്കു സമീപം റോഡരികിൽ പൊതുസ്ഥലത്ത് വളർന്നുനിൽക്കുന്ന നിലയിലാണ് കഞ്ചാവുചെടി കണ്ടത്. ഈ ചെടി ആരോ നട്ടതായി സംശയിക്കുന്നതായും ചെടിനട്ടവരെ പറ്റി അന്വേഷിച്ചുവരുന്നതായും എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു. ഇപ്രകാരം കഞ്ചാവുചെടി വളർത്തുന്നത് ജാമ്യം അർഹിക്കാത്ത കുറ്റമാണ്. റെയ്ഡിൽ പ്രവൻറിവ് ഓഫിസർമാരായ എം.പി. സജീവൻ, കെ.പി. പ്രമോദ്, സിവിൽ എക്സൈസ് ഓഫിസർമാരായ പി. വിജയൻ, സതീഷ് വിളങ്ങോട്ടുഞാലിൽ, വി.എൻ. സതീഷ്, കെ. ബൈജേഷ്, കെ.പി. സനേഷ് എന്നിവർ പങ്കെടുത്തു.
Next Story