Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2017 9:05 AM GMT Updated On
date_range 2017-07-19T14:35:39+05:30നഴ്സിങ് വിദ്യാർഥികളുടെ കലക്ടറേറ്റ് മാർച്ചിൽ പ്രതിഷേധമിരമ്പി
text_fieldsകണ്ണൂർ: സ്വകാര്യ ആശുപത്രികളിൽ നഴ്സിങ് വിദ്യാർഥികളെ നിർബന്ധിത ജോലിയിൽ പ്രവേശിപ്പിക്കണമെന്ന ജില്ല കലക്ടറുടെ ഉത്തരവിൽ പ്രതിഷേധിച്ച് സ്റ്റുഡൻറ്സ് നഴ്സസ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് നടന്ന മാർച്ചിൽ പ്രതിഷേധമിരമ്പി. നഴ്സിങ് സ്കൂൾ, കോളജ് എന്നിവിടങ്ങളിൽനിന്നായി വിദ്യാർഥിനികൾ ഉൾെപ്പടെ ആയിരത്തോളം പേരാണ് മാർച്ചിൽ പെങ്കടുത്തത്. മാർച്ചിന് അഭിവാദ്യമർപ്പിച്ച് െഎ.എൻ.എ, യു.എൻ.എ സംഘടനകളുടെ നേതൃത്വത്തിൽ നഴ്സുമാരും കലക്ടറേറ്റ് പരിസരത്ത് എത്തിയിരുന്നു. ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ വരുംദിവസങ്ങളിലും പ്രക്ഷോഭം തുടരാനാണ് തീരുമാനമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത സ്റ്റുഡൻറ്സ് നഴ്സസ് അസോസിയേഷൻ സംസ്ഥാന പ്രോഗ്രാം ചെയർമാൻ റമീസ് പറഞ്ഞു. ന്യായമായ സമരം അടിച്ചമർത്താൻ കരിനിയമങ്ങൾ പ്രഖ്യാപിച്ച കലക്ടറുടെ നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ മുഴുവൻ നഴ്സിങ് വിദ്യാർഥികളും ചൊവ്വാഴ്ച കറുത്ത ബാഡ്ജ് ധരിച്ചാണ് പ്രതിഷേധം അറിയിച്ചത്. പരിയാരം നഴ്സിങ് കോളജ് യൂനിറ്റ് സെക്രട്ടറി ശ്രുതി അധ്യക്ഷത വഹിച്ചു. െഎ.എൻ.എ ദേശീയ സെക്രട്ടറി വിനീത് കൃഷ്ണൻ, ലിബിൻ തോമസ്, ആഷ്ലിൻ, സോണിയ ജേക്കബ് എന്നിവർ സംസാരിച്ചു. അനൂപ് ജോസഫ് സ്വാഗതവും ഇസ്മായിൽ നന്ദിയും പറഞ്ഞു. ഉച്ചക്കുശേഷം മൂന്ന് മണിയോടെ സ്റ്റേഡിയം കോർണറിൽ നിന്നാരംഭിച്ച മാർച്ച് മൂന്നരയോടെ കലക്ടറേറ്റിന് മുന്നിൽ സമാപിച്ചു.
Next Story