Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2017 8:58 AM GMT Updated On
date_range 2017-07-19T14:28:47+05:30കോറോത്ത് സ്വകാര്യ ബസ് വയലിലേക്ക് മറിഞ്ഞ് 50 പേർക്ക് പരിക്ക്
text_fieldsഅമ്പലത്തറ പാലത്തിന് സമീപം സ്റ്റിയറിങ് തകരാറിലായി ബസ് നിയന്ത്രണംവിടുകയായിരുന്നു പയ്യന്നൂർ: കോറോം അമ്പലത്തറയിൽ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് വയലിലേക്ക് മറിഞ്ഞ് അമ്പതോളം പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ച 12.30 ഓടെയായിരുന്നു സംഭവം. പയ്യന്നൂരിൽനിന്ന് കോറോം കാളീശ്വരത്തേക്ക് പോവുകയായിരുന്ന സൂര്യ ബസാണ് അപകടത്തിൽപെട്ടത്. അമ്പലത്തറ പാലത്തിനുസമീപം സ്റ്റിയറിങ് തകരാറിലായി ബസ് നിയന്ത്രണംവിടുകയായിരുന്നു. വിദ്യാർഥികളും സ്ത്രീകളുമടക്കം ബസിൽ നിറയെ ആളുകൾ ഉണ്ടായിരുന്നു. പരിക്കേറ്റ 45 പേരെ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചില യാത്രക്കാർ പയ്യന്നൂർ ഗവ. താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സതേടി. ആരുടെയും പരിക്ക് സാരമുള്ളതല്ല. പരിക്കേറ്റ് പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ: ബാലകൃഷ്ണൻ (62) കടന്നപ്പള്ളി, പുഷ്പവല്ലി (53) കടന്നപ്പള്ളി, കുഞ്ഞിരാമൻ (70) മണിയറ, ഗിരിജ (54) കോറോം, ടി. കൃഷ്ണൻ (71) കോറോം, വി. നാരായണൻ (76) കാളീശ്വരം, സിന്ധു (38) കോറോം സെൻട്രൽ, രാധ തൈവളപ്പിൽ (56) കോറോം, ശ്യാമിലി (24) കോറോം, നിർമല (63) കോറോം, മായ (30) കോറോം, മാധവി (74) വെള്ളൂർ, സനൂപ് (27) ആലക്കാട്, രാഘവൻ നമ്പ്യാർ (80) കൂർക്കര, നാരായണൻ (62) കൊക്കോട്ട്, പത്മാക്ഷി (57) കാനായി, ഭാസ്കരൻ (59) കാനായി, സ്നേഹ (37) കോറോം നോർത്ത്, പ്രസന്ന (59) കോറോം നോർത്ത്, യമുന (42) കാളീശ്വരം, ജയാനന്ദൻ (35) കോറോം, ഗോവിന്ദൻ (54) ചാലക്കോട്, മാധവൻ (61) കോറോം, രാജൻ (56) കാനായി, കാർത്യായനി (67) കോറോം, കുഞ്ഞിരാമൻ (72) കോറോം, കെ.കെ. രാഘവൻ (65) കാനായി, പാർവതി (62) കോറോം, സാവിത്രി (67) കുഞ്ഞിമംഗലം, കുഞ്ഞിരാമൻ (65) തൊക്കാട് കക്കറ, സീമ (38) ഏഴിലോട്, ശ്രീധരൻ (61) ഓലയമ്പാടി, നാരായണൻ (60) കോറോം, പി.കെ. ലക്ഷ്മി (74) കാനായി, രാജൻ (50) കോറോം, കുഞ്ഞിരാമൻ (80) കാനായി, സജിത (44) കോറോം, രാധ (47) കോറോം, ദാമോദരൻ (56) കാനായി, കോറോം സ്വദേശികളായ സൈനബ (40), ഐശ്വര്യ (19), രവീന്ദ്രൻ (70), മാധവി (64), ശിൽപ (20).
Next Story