Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2017 8:52 AM GMT Updated On
date_range 2017-07-19T14:22:09+05:30കഥ പകുതിയേ ആയിട്ടുള്ളൂ, കൂടുതൽ പ്രതികളുണ്ടോയെന്ന് വി.െഎ.പി പറയും –പൾസർ സുനി
text_fields++++ പേജ് അഞ്ചിൽ ഇൗ വാർത്ത മാറി വെക്കണം++++++++ കഥ പകുതിയേ ആയിട്ടുള്ളൂ, കൂടുതൽ പ്രതികളുണ്ടോയെന്ന് വി.െഎ.പി പറയും –പൾസർ സുനി കൊച്ചി/അങ്കമാലി: നടിയെ ആക്രമിച്ച കേസിൽ കഥ പകുതിയേ ആയിട്ടുള്ളൂവെന്നും കൂടുതൽ പ്രതികളുണ്ടോയെന്ന് ആലുവയിലെ വി.െഎ.പി പറയുമെന്നും മുഖ്യപ്രതി പൾസർ സുനി. അങ്കമാലി കോടതിയിൽ ഹാജരാക്കി തിരികെ ജയിലിലേക്ക് കൊണ്ടുപോകുേമ്പാൾ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു പൾസർ സുനി എന്ന സുനിൽകുമാർ. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പകർത്തിയ ഫോൺ അഭിഭാഷകൻ പ്രതീഷ് ചാക്കോക്ക് കൈമാറിയെന്ന് നേരത്തേ ഇയാൾ പൊലീസിൽ മൊഴി നൽകിയിരുന്നു. ഫോൺ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോക്ക് നൽകിയോ എന്ന ചോദ്യത്തോട് സുനി പ്രതികരിച്ചില്ല. സുനിയുടെ റിമാൻഡ് കാലാവധി ആഗസ്റ്റ് ഒന്നുവരെ കോടതി നീട്ടി. റിമാൻഡ് കാലാവധി അവസാനിച്ചതിനെത്തുടർന്ന് സുനിയെ കാക്കനാട് ജില്ല ജയിലിൽനിന്നും കൂട്ടുപ്രതികളായ വിഷ്ണു, വിജീഷ്, മാർട്ടിൻ, മണികണ്ഠൻ, ചാർളി, പ്രദീപ് എന്നിവരെ ആലുവ സബ്ജയിലിൽനിന്നുമാണ് കോടതിയിൽ ഹാജരാക്കിയത്. സുനിക്കായി ആളൂർ നൽകിയ ജാമ്യാപേക്ഷയിൽ 25ന് കോടതി വാദം കേൾക്കും. ആലുവ സബ് ജയിലിൽ കഴിയുന്ന നടൻ ദിലീപിെൻറ റിമാൻഡ് കാലാവധിയും അവസാനിക്കുന്നതിനാൽ അന്നേ ദിവസം ദിലീപിനെയും അങ്കമാലി കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ ദിലീപും സുനിയും തമ്മിൽ നേരേത്ത ബന്ധപ്പെട്ടിരുന്നുവോ എന്നറിയുന്നതിനും കൂടുതൽ കാര്യങ്ങൾ ബോധ്യപ്പെടുന്നതിനും കോടതി സുനിയുടെ രഹസ്യമൊഴിയെടുക്കണമെന്ന് അഭിഭാഷകൻ ബി.എ. ആളൂർ ആവശ്യപ്പെട്ടിരിക്കുകയാണ്. കേസിൽ ഇനിയും പ്രതികളുണ്ടാകാമെന്നും അദ്ദേഹം പ്രതികരിച്ചു. സുനിയുടെ സഹതടവുകാരൻ വിപിൻലാലിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തൊഴിൽ തട്ടിപ്പ് കേസിൽ പ്രതിയായ ഇയാൾ വിയ്യൂർ സെൻട്രൽ ജയിലിലാണ്. അതേസമയം താൻ നിരപരാധിയാണെന്നും കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും കൂട്ടു പ്രതിയായ വിഷ്ണു മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു. ദൃശ്യങ്ങളടങ്ങിയ മൊബൈൽ ഫോൺ കണ്ടിട്ടില്ലെന്നും അയാൾ കൂട്ടിച്ചേർത്തു.
Next Story