Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2017 8:58 AM GMT Updated On
date_range 2017-07-18T14:28:23+05:30മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പ്: മുഴുവൻ ബൂത്തിലും വെബ്കാസ്റ്റ്
text_fieldsകന്നി വോട്ടർമാർക്ക് വൃക്ഷത്തൈ സമ്മാനം കണ്ണൂർ: മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പിൽ മുഴുവൻ പോളിങ് ബൂത്തുകളിലും വെബ്കാസ്റ്റിങ് നടത്താൻ തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനം. ഒരു വാർഡിൽ ഒന്ന് എന്ന നിലയിൽ 35 ബൂത്തുകളാണുള്ളത്. ഇതിനു പുറമെ ബൂത്തുകൾക്ക് പുറത്ത് വിഡിയോ ചിത്രീകരണം ഏർപ്പെടുത്തണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. 27 ബൂത്തുകൾ പ്രശ്നസാധ്യതയുള്ളതായാണ് പൊലീസ് റിപ്പോർട്ട്. വോട്ട് ചെയ്യാനെത്തുന്ന എല്ലാ കന്നി വോട്ടർമാർക്കും വൃക്ഷത്തൈ വിതരണം ചെയ്യാൻ ഡെപ്യൂട്ടി കലക്ടർ (ഇലക്ഷൻ) സി.എം. ഗോപിനാഥെൻറ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ചുറ്റുമതിലില്ലാത്ത ബൂത്തുകളിൽ ആവശ്യമായ ബാരിക്കേഡുകൾ ഒരുക്കാൻ നഗരസഭാധികൃതർക്ക് യോഗം നിർദേശം നൽകി. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കും. ഇതിനാവശ്യമായ സ്ക്വാഡുകളും ക്രമീകരണങ്ങളും ഏർപ്പെടുത്തും. പൊതുസ്ഥലത്ത് പ്രചാരണ സാമഗ്രികൾ സ്ഥാപിച്ചാൽ കർശന നടപടി കൈക്കൊള്ളും. സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണവും കർശനമായി നിരീക്ഷിക്കാൻ യോഗത്തിൽ തീരുമാനമായി. യോഗത്തിൽ റിട്ടേണിങ് ഓഫിസർമാരായ ഡി.എഫ്.ഒ സുനിൽ പാമിഡി, എ.സി.എഫ് എ.പി. ഇംതിയാസ്, ഇരിട്ടി ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തിൽ, ജില്ല ഇൻഫർമേഷൻ ഓഫിസർ ഇ.കെ. പത്്മനാഭൻ, അസി. റിട്ടേണിങ് ഓഫിസർമാർ തുടങ്ങിയവർ പങ്കെടുത്തു.
Next Story