Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2017 8:38 AM GMT Updated On
date_range 2017-07-18T14:08:59+05:30നഗരസഭയുടെ വികസന ഡോക്യുമെൻററി പ്രദര്‍ശനത്തിനൊരുങ്ങുന്നു
text_fieldsമട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭ വികസനങ്ങള്‍ ഡോക്യുമെൻറി ചിത്രീകരണം പൂര്‍ത്തിയായി. നിലവിലെ ഭരണസമിതിയുടെ ഭരണ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനാണ് 5.7ലക്ഷം രൂപയുടെ ഡോക്യുമെൻററി പുറത്തിറക്കുന്നത്. പ്രഥമ പ്രദര്‍ശനം ഇന്നലെ കൗണ്‍സില്‍ ഹാളില്‍ നടന്നു. വരും ദിവസങ്ങളില്‍ നഗരസഭ പരിധിയിലെ എല്ലാ വാര്‍ഡുകളിലും ഇതു പ്രദര്‍ശിപ്പിക്കാനാണ് ചെയര്‍മാന്‍ കെ. ഭാസ്‌കരന്‍ മാസ്റ്ററുടെ ലക്ഷ്യം. പ്രതിപക്ഷ കൗണ്‍സിലിെൻറ എതിര്‍പ്പിനെ മറികടന്നാണ് ഭരണസമിതി സര്‍ക്കാര്‍ സ്ഥാപനമായ സി.ഡിറ്റുമായി ധാരണയിലെത്തിയത്. 32ല്‍ 20പേരുടെ ഭൂരിപക്ഷത്തിലാണ് ഡോക്യുമെൻററി ചെയ്യുന്നതിന് അംഗീകാരം നേടിയിരുന്നത്. തനത് ഫണ്ടില്‍ നിന്നാണ് ഇതിനുള്ള തുക കണ്ടെത്തിയിരിക്കുന്നത്. നഗരസഭ ഡോക്യുമെൻററിക്കായി തനത് ഫണ്ട് ഉപയോഗിക്കുന്നതിനോട് യോജിക്കാന്‍ കഴിയില്ലെന്ന നിലപാടായിരുന്നു പ്രതിപക്ഷത്തിന്. കണ്‍വെന്‍ഷന്‍ മട്ടന്നൂര്‍: കേരള സ്റ്റേറ്റ് സർവിസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ മട്ടന്നൂര്‍ ടൗണ്‍ കണ്‍വെന്‍ഷന്‍ മുന്‍ സംസ്ഥാന പ്രസിഡൻറ് പി.പി. ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എ.എം. ശ്രീകുമാരി അധ്യക്ഷത വഹിച്ചു. സി.വി.കെ. നമ്പ്യാര്‍, കെ.എം. ബാലകൃഷ്ണന്‍ മാസ്റ്റർ, പി. ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു.
Next Story