Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2017 8:25 AM GMT Updated On
date_range 17 July 2017 8:25 AM GMTപൈപ്പ് പൊട്ടി റോഡിൽ ഗർത്തം
text_fieldsbookmark_border
കണ്ണൂർ സിറ്റി: കുറുവയിൽ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി റോഡിൽ ഗർത്തം രൂപപ്പെട്ടു. വ്യാഴാഴ്ച രാത്രിയോടെ കുറുവ--തയ്യിൽ മെയിൻ റോഡിൽ കുറുവ യു.പി സ്കൂളിന് സമീപത്താണ് പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ചീറ്റി ഒഴുകിയത്. പ്രദേശവാസികൾ വിവരമറിയിച്ചതോടെ വകുപ്പ് അധികൃതർ വെള്ളം ഓഫ് ചെയ്യുകയായിരുന്നു. തുടർന്ന് വെള്ളിയാഴ്ച വീണ്ടും പൈപ്പ് തുറന്ന് വെള്ളം റോഡിലേക്ക് മണിക്കൂറുകളോളം ഒഴുകി. വീണ്ടും നാട്ടുകാർ ഇടപെട്ട് പൈപ്പ് ഓഫ് ചെയ്യിക്കുകയായിരുന്നു. രണ്ടു ദിവസമായി ഈ ഭാഗങ്ങളിൽ കുടിവെള്ള വിതരണവും തടസ്സപ്പെട്ടു. റോഡിൽ ഇരുഭാഗത്തും വെള്ളം പോകാനുള്ള ഓവുചാൽ ഉള്ളതിനാൽ റോഡിലെ ഗർത്തം സ്കൂൾ വിദ്യാർഥികൾക്കടക്കം കാൽനടയും വാഹനഗതാഗതവും ദുഷ്കരമാണ്. പല ഭാഗങ്ങളിലും അറ്റകുറ്റപ്പണി നടത്തിയാലും രൂപപ്പെട്ട കുഴി അടുത്ത ടാറിങ് നടക്കുന്നതുവരെ അതേ അവസ്ഥയിൽ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story