Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2017 8:22 AM GMT Updated On
date_range 2017-07-17T13:52:31+05:30'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിക്ക് തുടക്കം
text_fieldsകണ്ണൂർ: ഓണത്തിനാവശ്യമായ പച്ചക്കറികൾ സ്വന്തം വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കുക എന്ന സന്ദേശം നൽകി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് രൂപം നൽകിയ 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിക്ക് തുടക്കമായി. വീട്ടമ്മമാർ, ക്ലബുകൾ, വിദ്യാർഥികൾ എന്നിങ്ങനെ എല്ലാ വിഭാഗത്തെയും പങ്കെടുപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനാവശ്യമായ നടീൽ വസ്തുക്കൾ കൃഷി വകുപ്പ് നൽകും. ഏറ്റവും മികച്ച രീതിയിൽ തോട്ടമൊരുക്കുന്നവർക്ക് ജില്ലതലത്തിലും സംസ്ഥാനതലത്തിലും കാഷ് ൈപ്രസ് നൽകും. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം ഒരു ലക്ഷം, 50,000, 25,000 രൂപ വീതമാണ് സംസ്ഥാന അവാർഡുകൾ. പച്ചക്കറി വികസന പദ്ധതിയിൽ കൃഷി േപ്രാത്സാഹനത്തിന് വിപുലമായ പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്. ക്ലസ്റ്റർ അടിസ്ഥാനത്തിൽ പച്ചക്കറി കൃഷി ചെയ്യുന്നതിന് ഹെക്ടറിന് 15000 രൂപ സ്ഥല സബ്സിഡി നൽകും. തരിശുഭൂമിയിൽ കൃഷി ചെയ്യുന്നതിന് ഹെക്ടറിന് 30,000 രൂപയാണ് ധനസഹായം. ജലസേചനാവശ്യത്തിന് പമ്പ്സെറ്റും വളസേചന യൂനിറ്റ് സ്ഥാപിക്കുന്നതിന് സബ്സിഡിയും നൽകും. നഗരങ്ങളിൽ േഗ്രാബാഗ് കൃഷിക്കും ഇതിനാവശ്യമായ ചെറുകിട കണിക ജലസേചന യൂനിറ്റിനും സഹായം നൽകും. മഴമറ കൃഷി, സസ്യസംരക്ഷണ ഉപകരണങ്ങൾ എന്നിവക്കും ധനസഹായം നൽകും. മികച്ച ക്ലസ്റ്ററുകൾക്ക് വിപണന സൗകര്യം ഉൾപ്പെടെ ഒരുക്കുന്നതിന് 6.3 ലക്ഷം രൂപ വരെ അനുവദിക്കും. കൂടുതൽ വിവരങ്ങൾ അതത് കൃഷിഭവനുകളിൽ ലഭിക്കും.
Next Story