Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപി.എച്ച്​.സികൾ മന്ത്രി ...

പി.എച്ച്​.സികൾ മന്ത്രി സന്ദർശിച്ചു

text_fields
bookmark_border
പാനൂർ: കൂത്തുപറമ്പ് മണ്ഡലത്തിൽ പാനൂർ ഏരിയയിലെ പ്രൈമറി ഹെൽത്ത് സ​െൻററുകൾ ആരോഗ്യമന്ത്രി കെ.കെ. ശൈലജ സന്ദർശിച്ചു. പ്രൈമറി ഹെൽത്ത് സ​െൻററുകളെ കുടുംബാരോഗ്യ കേന്ദ്രമാക്കുന്നതി​െൻറ ഭാഗമായാണ് മൊകേരി, കുന്നോത്തുപറമ്പ് നിള്ളങ്ങൽ, തൃപ്പങ്ങോട്ടൂർ തെണ്ടപറമ്പ്, പെരിങ്ങളം അണിയാരം, മേക്കുന്ന് പി.എച്ച്.സികൾ മന്ത്രി സന്ദർശിച്ചത്. ജനങ്ങളുടെ സഹകരണം ഉറപ്പുവരുത്തി പഞ്ചായത്തുകളുടെ നേതൃത്വത്തിലുള്ള വികസനപ്രവർത്തനങ്ങൾക്ക് ആരോഗ്യവകുപ്പി​െൻറ പിന്തുണയുണ്ടാകുമെന്നും ജീവനക്കാരുടെ കുറവുകൾ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. ഡി.എം.ഒ ഡോ. നാരായണൻ നായിക്, െഡപ്യൂട്ടി ഡി.എം.ഒ ഡോ. രേഖ, ഡി.പി.എം ഡോ. കെ.വി. ലതീഷ് എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story