Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2017 8:38 AM GMT Updated On
date_range 2017-07-16T14:08:00+05:30ധർണ നടത്തി
text_fieldsപയ്യന്നൂർ: മണ്ഡലം കോൺഗ്രസ് കമ്മിറ്റി മിനി സിവിൽ സ്റ്റേഷനു മുന്നിൽ നടത്തിയ ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ അതിക്രമങ്ങൾ അവസാനിപ്പിക്കുക, ജി.എസ്.ടി നടപ്പിലാക്കുമ്പോൾ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുക, തൊഴിലുറപ്പ് പദ്ധതിയിലെ വേതനവും പ്രവൃത്തിദിനവും വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. കെ. ജയരാജ് അധ്യക്ഷത വഹിച്ചു. എം. നാരായണൻകുട്ടി, എം.കെ. രാജൻ, എ.പി. നാരായണൻ, വി.എൻ. എരിപുരം, ഡി.കെ. ഗോപിനാഥ്, ബ്രിജേഷ് കുമാർ, പി. ലളിത, കെ.കെ. ഫൽഗുനൻ, ടി. നാരായണൻ നായർ, പ്രശാന്ത് കോറോം, നാൽപാടി ഭാസ്കരൻ, അത്തായി പത്മിനി, വത്സല ഭാസ്കരൻ, എ. രൂപേഷ്, ടി. കുഞ്ഞികൃഷ്ണൻ, ഇ.പി. അർജുനൻ എന്നിവർ സംസാരിച്ചു.
Next Story