Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2017 8:38 AM GMT Updated On
date_range 2017-07-16T14:08:00+05:30ഐ.വി. ദാസ് അനുസ്മരണം
text_fieldsപയ്യന്നൂർ: മാവാച്ചേരി പി. കണ്ണൻനായർ സ്മാരകഗ്രന്ഥാലയത്തിെൻറ ആഭിമുഖ്യത്തിൽ ഐ.വി. ദാസ് അനുസ്മരണം നടന്നു. കെ.വി. മോഹനൻ പ്രഭാഷണം നടത്തി. ടി. മോഹനൻ അധ്യക്ഷത വഹിച്ചു. ഉഷ ദാമോദരൻ, മുണ്ടത്താൻ രാജൻ, അച്യുതൻ പുത്തലത്ത്, എം. ഭാസ്കരൻ എന്നിവർ സംസാരിച്ചു. അനുമോദനം പയ്യന്നൂർ: കണ്ടങ്കാളി പൂന്തുരുത്തി ഊർപ്പഴശ്ശി വേട്ടക്കൊരുമകൻ ക്ഷേത്രത്തിെൻറ ആഭിമുഖ്യത്തിൽ അംഗങ്ങളുടെ മക്കളും പേരമക്കളുമായ എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നതവിജയികളെ അനുമോദിക്കും. ബന്ധപ്പെട്ടവർ ജൂലൈ 18ന് മുമ്പ് മാർക്ക് ലിസ്റ്റ് പകർപ്പു സഹിതം ക്ഷേത്രം ഓഫിസിൽ ബന്ധപ്പെടണം. കരിങ്കൽ ക്വാറി സന്ദർശിക്കണം പയ്യന്നൂർ: പെരിങ്ങോം മടക്കാംപൊയിലിൽ ദലിത് കോളനിക്കുസമീപം അപകടഭീഷണി ഉയർത്തുന്ന കരിങ്കൽക്വാറി പട്ടികജാതി കമീഷൻ സന്ദർശിക്കണമെന്ന് അംബേദ്കർ ജനപരിഷത്ത് ആവശ്യപ്പെട്ടു. ക്വാറി അടച്ചുപൂട്ടാൻ തയാറാകാത്തപക്ഷം ശക്തമായ പ്രക്ഷോഭം നടത്താൻ തീരുമാനിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു.
Next Story