Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപുതിയതെര​ുവിൽ...

പുതിയതെര​ുവിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതരപരിക്ക്

text_fields
bookmark_border
പുതിയതെരു: പുതിയതെരു ഹൈവേ ജങ്ഷനിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. ശനിയാഴ്ച രാത്രി ഒമ്പതരമണിയോടെ കണ്ണൂരിൽനിന്ന് പാപ്പിനിശ്ശേരിയിലേക്ക് പോവുകയായിരുന്ന ആംബുലൻസും വളപട്ടണത്തുനിന്ന് പുതിയതെരു ഭാഗത്തേക്ക് വന്ന ബൈക്കുമായാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികൻ വളപട്ടണം സ്വദേശി റിയാസിെന (21) കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഹൈവേ ജങ്ഷനിൽ അശാസ്ത്രീയമായി നിർമിച്ച ഡിവൈഡറാണ് അപകടത്തിന് കാരണമായത്. അപകടത്തിൽപെട്ട ബൈക്കി​െൻറ മുൻഭാഗം പൂർണമായും തകർന്നു.
Show Full Article
TAGS:LOCAL NEWS 
Next Story