Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപെടയങ്ങോട്​...

പെടയങ്ങോട്​ പൂട്ടിയിട്ട വീട്ടിൽ വീണ്ടും മോഷണം; ഏഴരപവൻ കവർന്നു

text_fields
bookmark_border
ഇരിക്കൂർ: പെടയങ്ങോട് പൂട്ടിയിട്ട വീട്ടിൽ വീണ്ടും മോഷണം. കഴിഞ്ഞദിവസം മോഷണം നടന്ന വീടി​െൻറ സമീപത്താണ് വീണ്ടും കവർച്ച നടന്നത്. ജുമുഅത്ത് പള്ളിക്കടുത്തും സംസ്ഥാനപാതയോരത്തുമുള്ള മുക്രിൻറകത്ത് ഹൗസിൽ ഖദീജയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട് പൂട്ടി ഇവർ ബന്ധുവീട്ടിൽ പോയതായിരുന്നു. വീടി​െൻറ മുൻഭാഗത്തെ വാതിൽ കുത്തിത്തുറന്ന് അകത്തുകടന്നാണ് മോഷണം നടത്തിയത്. അലമാരയിൽ സൂക്ഷിച്ച ഏഴരപവൻ സ്വർണാഭരണങ്ങളാണ് കവർന്നത്. രണ്ട് സ്വർണവളകളും രണ്ട് മാലകളുമാണ് മോഷ്ടാക്കൾ കൊണ്ടുപോയത്. വസ്ത്രങ്ങളും മറ്റും മുറിയിൽ വാരി ചിന്നിച്ചിതറിക്കിടക്കുകയാണ്. വീട്ടുകാർ എത്തിയപ്പോഴാണ് മോഷണം നടന്നതറിഞ്ഞത്. വീട്ടുടമയുടെ പരാതിപ്രകാരം ഇരിക്കൂർ എസ്.െഎ കെ.വി. മഹേഷും സംഘവും പരിശോധന നടത്തി. തുടർച്ചയായ മോഷണത്തിൽ നാട്ടുകാരും ഭീതിയിലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story