Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2017 12:29 PM GMT Updated On
date_range 2017-07-15T17:59:42+05:30വായനപക്ഷാചരണം
text_fieldsപെരിങ്ങത്തൂർ: ഫ്രൻഡ്സ് വായനശാല ആൻഡ് ഗ്രന്ഥാലയത്തിെൻറയും ഫ്രൻഡ്സ് ബാലവേദിയുടെയും ആഭിമുഖ്യത്തിൽ കണ്ണംവെള്ളി എ.കെ.ജി മന്ദിരത്തിൽ വായനപക്ഷാചരണത്തിെൻറ ഭാഗമായി വായനക്കുറിപ്പ് മത്സരം നടത്തി. ഗ്രന്ഥശാല സംഘം പാനൂർമേഖല സെക്രട്ടറി പവിത്രൻ മൊകേരി ഉദ്ഘാടനംചെയ്തു. വായനശാല പ്രസിഡൻറ് കെ.കെ. പുരുഷോത്തമൻ അധ്യക്ഷതവഹിച്ചു. ബാലവേദി പ്രസിഡൻറ് സിദ്ധാർഥ് സ്വാഗതവും ബാലവേദി സെക്രട്ടറി അമൽ ബാബു നന്ദിയും പറഞ്ഞു. മത്സരവിജയികൾ: എൽ.പി വിഭാഗം -ഹൃദയ് അനിൽ, യു.പി വിഭാഗം -പി.പി. ആഷിൻ, ഹൈസ്കൂൾ വിഭാഗം -അമൽബാബു. അനുമോദനയോഗം പെരിങ്ങത്തൂർ: മോന്താൽ ശ്രീനാരായണ അംഗൻവാടിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ പൂർവവിദ്യാർഥികളായ പി. കാർത്തിക്, അജിത്ത് കുമാർ, കെ.എം. ശരണ്യ എന്നിവരെ അനുമോദിച്ചു. ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. രാകേഷ് ഉദ്ഘാടനംചെയ്തു. ചൊക്ലി ഗ്രാമപഞ്ചായത്തംഗം അജിത ചേപ്രത്ത് അധ്യക്ഷത വഹിച്ചു. ടി.പി. സരസ്വതി ഉപഹാരസമർപ്പണം നടത്തി. സി.വി. രാജൻ മുഖ്യപ്രഭാഷണം നടത്തി. വി.കെ. ഖാലിദ്, കെ.പി.കെ. ലക്ഷ്മണൻ, പി. ബാലകൃഷ്ണൻ, എ. ബാലൻ എന്നിവർ സംസാരിച്ചു. കെ.വി. സുധർമ സ്വാഗതവും സി.കെ. രാജൻ നന്ദിയും പറഞ്ഞു.
Next Story