Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകെ.എസ്.ആർ.ടി.സി...

കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക്​ മർദനം; മൂന്നംഗസംഘം അറസ്​റ്റിൽ

text_fields
bookmark_border
കണ്ണൂർ: കെ.എസ്.ആർ.ടി.സി ഡ്രൈവറെ ബസ് തടഞ്ഞ് ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിൽ മൂന്നംഗസംഘം അറസ്റ്റിൽ. എടയന്നൂർ പ്രസാദത്തിൽ കെ.സി. നിഥിൻ (25), പന്നിയൂരിലെ കോളയോടൻ ബൈജു (34), മട്ടന്നൂർ സുധ സദനത്തിൽ കെ. ഷാരോൺ (25) എന്നിവരെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകീട്ട് 6.45ഒാടെയാണ് സംഭവം. മംഗളൂരുവിൽനിന്ന് തലശ്ശേരിക്ക് വരുകയായിരുന്ന കെ.എസ്.ആർ.ടി.സി ടൗൺ ടു ടൗൺ ബസ് പിന്തുടർന്ന് ഇന്നോവ കാറിലെത്തിയ സംഘം വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് കണ്ണൂർ വൈദ്യുതി ഭവന് സമീപം ബസ് തടഞ്ഞിട്ട് ഡ്രൈവർ നിർമലഗിരിയിലെ കെ. ഷിജിലിനെ മർദിച്ച് പരിക്കേൽപിക്കുകയായിരുന്നു. ഇത് ചോദ്യംചെയ്യാനെത്തിയ ഹോം ഗാർഡിനെ ൈകയേറ്റം ചെയ്യാനും ശ്രമിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story