Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2017 12:20 PM GMT Updated On
date_range 2017-07-15T17:50:53+05:30gen must രാമക്ഷേത്ര നിർമാണം മുടക്കിയാൽ ഹജ്ജ് തീർഥാടകരെ തടയുമെന്ന് ബി.ജെ.പി എം.എൽ.എ
text_fieldsgen must രാമക്ഷേത്ര നിർമാണം മുടക്കിയാൽ ഹജ്ജ് തീർഥാടകരെ തടയുമെന്ന് ബി.ജെ.പി എം.എൽ.എ രാമക്ഷേത്ര നിർമാണം മുടക്കിയാൽ ഹജ്ജ് തീർഥാടകരെ തടയുമെന്ന് ബി.ജെ.പി എം.എൽ.എ ലഖ്നോ: അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിന് തടസ്സംനിന്നാൽ മുസ്ലിംകളെ ഹജ്ജ് തീർഥാടനത്തിന് പോകാൻ സമ്മതിക്കില്ലെന്ന് ഉത്തർപ്രദേശിലെ ബി.ജെ.പി എം.എം.എൽ ബ്രിജ്ഭൂഷൺ രജ്പുത്. ഇതിനായി ഹിന്ദുക്കൾ മുന്നിട്ടിറങ്ങണം. ഹജ്ജ് സബ്സിഡി നിർത്തലാക്കണമെന്നും രജ്പുത് ഫേസ്ബുക്കിലെ വിഡിയോ സന്ദേശത്തിൽ അറിയിച്ചു. ഇന്ത്യ ഹിന്ദുക്കളുടേതാണ്. പാകിസ്താൻ കിട്ടിയിട്ടും മുസ്ലിംകൾ ഇന്ത്യയിൽ തങ്ങുകയാണ്. അസദുദ്ദീൻ ഉവൈസിയേപ്പോലുള്ള രാജ്യദ്രോഹികളെ പാകിസ്താനിലേക്ക് അയക്കണം. രാമക്ഷേത്ര നിർമാണത്തിന് നൂറു കോടി ഇന്ത്യക്കാർ പ്രതിജ്ഞയെടുക്കണമെന്നും രജ്പുത് ആവശ്യപ്പെട്ടു. മതവിദ്വേഷമുണ്ടാക്കിയതിന് ഇയാൾക്കെതിരെ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടു.
Next Story