Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2017 8:18 AM GMT Updated On
date_range 13 July 2017 8:18 AM GMTവീട്ടിൽനിന്ന് സ്വർണാഭരണങ്ങൾ കവർന്നു
text_fieldsbookmark_border
ഇരിക്കൂർ: പകർച്ചപ്പനി ബാധിച്ച വീട്ടുകാർ ചികിത്സക്കായി വീട് പൂട്ടിപ്പോയ സമയത്ത് കുത്തിത്തുറന്ന് കവർച്ച നടത്തി. പെടയങ്ങോട് ടൗൺ ജുമാമസ്ജിദിനു സമീപത്തെ പള്ളിപ്പാത്ത് മഹ്റൂഫിെൻറ വീട്ടിലാണ് കഴിഞ്ഞദിവസം മോഷണം നടന്നത്. വീട്ടുകാർ രണ്ടുദിവസം ചികിത്സാർഥം ആശുപത്രിയിലായിരുന്നു. പൂട്ടിയിട്ട വീടിെൻറ പിൻഭാഗത്തെ അടുക്കളയിലെ ഗ്രിൽസ് തകർത്ത് അകത്ത് കടന്നശേഷം കിടപ്പറയിലുള്ള അലമാര കുത്തിത്തുറന്നാണ് സ്വർണാഭരണങ്ങൾ കവർന്നത്. കഴിഞ്ഞദിവസം വൈകുന്നേരം വീട്ടുകാർ ആശുപത്രിയിൽനിന്ന് വന്ന് വീട് തുറന്നപ്പോഴാണ് കവർച്ച നടന്നതായി കണ്ടത്. ബെഡ്റൂമിൽ തുണിത്തരങ്ങളും മറ്റ് രേഖകളും വലിച്ചിട്ടനിലയിലായിരുന്നു. വിവരമറിയിച്ചപ്രകാരം ഇരിക്കൂർ എസ്.െഎ കെ.വി. മഹേഷും സംഘവും അേന്വഷണം നടത്തി. വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി പരിശോധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story