Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2017 8:28 AM GMT Updated On
date_range 12 July 2017 8:28 AM GMTഅഞ്ചരക്കണ്ടി മെഡിക്കൽ കോളജിലും സമരം തുടങ്ങാൻ നഴ്സുമാർ
text_fieldsbookmark_border
കണ്ണൂർ: മിനിമം വേതനമാവശ്യപ്പെട്ട് കണ്ണൂർ ജില്ലയിലെ നഴ്സുമാർ നടത്തുന്ന സമരം വ്യാപിപ്പിക്കാൻ തീരുമാനം. അനുകൂല തീരുമാനം വൈകുകയാെണങ്കിൽ അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് ഉൾപ്പെടെ മൂന്ന് ആശുപത്രികളിൽ കൂടി ഒരാഴ്ചക്കുള്ളിൽ സമരം ആരംഭിക്കും. ജില്ലയിൽ നഴ്സുമാർ നടത്തുന്ന സമരം 13 ദിവസം പൂർത്തിയാക്കി. തിങ്കളാഴ്ച തിരുവനന്തപുരത്ത് നടന്ന ചർച്ച പരാജയപ്പെട്ടതോടെയാണ് സമരം തുടരാൻ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ തീരുമാനിച്ചത്. സമരം തുടരുന്ന കണ്ണൂർ ധനലക്ഷ്മി, ആശിർവാദ്, കൊയിലി, താണ സ്പെഷാലിറ്റി, തളിപ്പറമ്പ് ലൂർദ് എന്നീ ആശുപത്രികളോടൊപ്പം ജില്ലയിലെ മറ്റു നാലു ആശുപത്രികളിൽകൂടി സമരം തുടങ്ങി. പയ്യന്നൂരിലെ സബ, അനാമിക, കണ്ണൂരിലെ അശോക, കിംസ്റ്റ് എന്നീ ആശുപത്രികളിലാണ് ചൊവ്വാഴ്ച സമരം തുടങ്ങിയത്. ഇതോടെ ഒമ്പത് ആശുപത്രികൾക്കു മുന്നിലാണ് നഴ്സുമാരുടെ സമരം നടക്കുന്നത്. കാസർകോട് ജില്ലയിൽ 12 ആശുപത്രികളിലും ചൊവ്വാഴ്ച സമരം തുടങ്ങി. പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി ബഹുജനങ്ങളെ പെങ്കടുപ്പിച്ച് കലക്ടറേറ്റ് മാർച്ച് നടത്താനും ഇന്ത്യൻ നഴ്സ്സ് അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story