Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2017 8:24 AM GMT Updated On
date_range 2017-07-12T13:54:19+05:30കാൽപന്തു കളി പഠിപ്പിക്കാൻ ബ്ലാസ്റ്റേഴ്സ് വരുന്നു
text_fieldsകണ്ണൂർ: ഇന്ത്യൻ സൂപ്പർ ലീഗ് അംഗമായ കേരള ബ്ലാസ്റ്റേഴ്സ് പന്തുകളി പഠിപ്പിക്കാൻ വരുന്നു. സംസ്ഥാനത്തെ ഫുട്ബാൾ അടിസ്ഥാന സൗകര്യവികസനത്തിനായാണ് പുതിയ പദ്ധതിയുമായി ബ്ലാസ്റ്റേഴ്സിെൻറ രംഗപ്രവേശം. കേരള ഫുട്ബാൾ അസോസിയേഷെൻറയും സ്കോർലൈൻ സ്പോർട്സ് മാനേജ്മെൻറ് ഗ്രൂപ്പിെൻറയും സഹകരണത്തോടെയാണ് കണ്ണൂരിൽ പരിശീലന കേന്ദ്രങ്ങളായി ഫുട്ബാൾ സ്കൂളുകൾ ആരംഭിക്കുന്നത്. ജില്ലയിൽ അഞ്ചിടങ്ങളിലാണ് ബ്ലാസ്റ്റേഴ്സിെൻറ കോച്ചിങ് സെൻററുകൾ വരുന്നത്. അണ്ടർ 10, 12, 14, 16 പ്രായവിഭാഗത്തിലുള്ള കുട്ടികളെ പരിശീലനത്തിന് െതരഞ്ഞെടുക്കും. കേരള ബ്ലാസ്റ്റേഴ്സ് ടെക്നിക്കൽ ഡയറക്ടർ തോങ് ബോയ് സിങ്തോയുടെ നേതൃത്വത്തിൽ വിദഗ്ധ പരിശീലകരുടെ സേവനം ഒാരോ കേന്ദ്രങ്ങളിലും ലഭ്യമാവും. ആഴ്ചയിൽ മൂന്നുദിവസമാവും പരിശീലനം. പ്രവേശനത്തിന് നിശ്ചിത ഫോറത്തിൽ അപേക്ഷ നൽകണം. പ്രാഥമിക സെലക്ഷൻ ട്രയൽസ് മുഖേനയാവും പരിശീലന സ്കൂളുകളിലേക്ക് പ്രവേശനം നൽകുക. ആദ്യഘട്ട പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ജില്ലതല ഫുട്ബാൾ ഡവലപ്മെൻറ് സെൻററുകളിലേക്ക് പ്രവേശനക്കയറ്റവും നൽകും. അപേക്ഷഫോറത്തിനും മറ്റു വിവരങ്ങൾക്കും സ്കോർലൈൻ കോഒാഡിനേറ്ററെ ബന്ധപ്പെടാം. ഫോൺ: 9947847400, 9387044489.
Next Story