Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവിവാഹം ക്ഷണിക്കാൻപോയ...

വിവാഹം ക്ഷണിക്കാൻപോയ പിതാവ് വാഹനാപകടത്തിൽ മരിച്ചു

text_fields
bookmark_border
പെരിങ്ങത്തൂർ: മകളുടെ . കക്കട്ട് പാതിരിപ്പറ്റ ചൊട്ട്യാംകണ്ടിയിൽ തുഷാര വില്ലയിൽ സി.വി. ശങ്കരനാണ് (58) മരിച്ചത്. തിങ്കളാഴ്ച പകൽ മൂന്നിന് പെരിങ്ങത്തൂർ കായപ്പനച്ചിയിലാണ് അപകടം. അടുത്തമാസം 20ന് നടക്കുന്ന മകളുടെ വിവാഹത്തിന് ബന്ധുക്കളെ ക്ഷണിച്ച് മടങ്ങവെ ഇയാൾ സഞ്ചരിച്ച ബൈക്കിൽ തലശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ ശങ്കരൻ എതിരെവന്ന ടിപ്പർ ലോറിക്കടിയിൽപെടുകയായിരുന്നു. ഭാര്യ: ദേവി. മക്കൾ: ശശിത, ശലിത (സി.ആർ.പി.എഫ്), സജിത. മരുമക്കൾ: സുരേഷ് കോടഞ്ചേരി (സി.ഐ.എസ്.എഫ്), രാജേഷ് (കോയമ്പത്തൂർ). സഹോദരങ്ങൾ: ശ്രീമതി, പത്മാവതി, പരേതരായ ലക്ഷ്മി, രാഘവൻ (അണിയാരം).
Show Full Article
TAGS:LOCAL NEWS 
Next Story