Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആരോഗ്യഗ്രാമം പദ്ധതി...

ആരോഗ്യഗ്രാമം പദ്ധതി ഉദ്ഘാടനം

text_fields
bookmark_border
പിലാത്തറ: കുളപ്പുറം വായനശാല ആൻഡ് ഗ്രന്ഥാലയത്തി​െൻറ മാതൃക ആരോഗ്യഗ്രാമം പദ്ധതിയുടെയും വിവിധ പദ്ധതികളുടെയും വിമുക്തി പദ്ധതിയുടെ ഭാഗമായുള്ള 1000 ജനസഭകളുടെ ജില്ലതല ഉദ്ഘാടനവും നാളെ കുളപ്പുറം വായനശാലയിൽ നടക്കും. ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. ടി.വി. രാജേഷ് എം.എൽ.എ അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ-, ചികിത്സാസഹായങ്ങൾ ജില്ലപഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് വിതരണം ചെയ്യും. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. ബൈജു പദ്ധതി വിശദീകരിക്കും. ലഹരിമുക്ത ക്ലബ് എക്സൈസ് െഡപ്യൂട്ടി കമീഷണർ വി.വി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. നേർസാക്ഷ്യം പാനൽ പ്രദർശനം ഒ.വി. നാരായണൻ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ സംഘാടകസമിതി കൺവീനർ എം. ദിവാകരൻ, വായനശാല സെക്രട്ടറി വി.വി. ചന്ദ്രശേഖരൻ, ടി.വി. അനീഷ്, കെ. രാഹുൽ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story