Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right...

ചെന്നായ്​ക്കൂട്ടത്തിെൻറ പിടിവീണ മലമാൻ കുഞ്ഞിന് രണ്ടാം ജന്മം

text_fields
bookmark_border
കേളകം: ചെന്നായ്ക്കൂട്ടത്തി​െൻറ പിടിയിലകപ്പെട്ട മലമാൻ കുഞ്ഞിന് രണ്ടാം ജന്മം. ആറളം വന്യജീവി സങ്കേതത്തി​െൻറ അതിർത്തിയായ മുട്ടുമാറ്റിയിലാണ് ജീവനും മരണത്തിനുമിടയിൽ മലമാൻ കുഞ്ഞി​െൻറ കൗശലം വിജയിച്ചത്. ആറോളം വരുന്ന ചെന്നായ്ക്കൂട്ടം അടുത്തെത്തുമ്പോൾ അവയുടെ അക്രമത്തിൽ നിന്നും അഭയം പ്രാപിക്കാൻ ഓടിയിറങ്ങിയത് നിറഞ്ഞൊഴുകുന്ന ചീങ്കണ്ണിപ്പുഴയിലാണ്. അമ്മ മാനോടൊപ്പം മേയുന്നതിനിടെയാണ് ചെന്നായ്ക്കൾ ഇവയെ വളഞ്ഞത്. മൂന്ന് ചെന്നായ്ക്കൾ പുഴയിലിറങ്ങിയും മലാൻകുഞ്ഞിനെ അക്രമിക്കാനടുത്തു. ഇതിനിടെ അമ്മമാൻ ചെന്നായക്കൂട്ടത്തെ തുരത്താൻ നടത്തിയ കഠിന പരിശ്രമവും ശബ്ദം കേട്ട് ആളുകൾ ഓടിയെത്തിയതും മലമാൻ കുഞ്ഞിന് തുണയായി. പുഴക്കരയിലെ ചെന്നായ്ക്കൂട്ടത്തി​െൻറ 'മലമാൻ വേട്ട' കാണാൻ ആളുകൾ എത്തിയതോടെ ചെന്നായ്ക്കൾ ഒന്നൊന്നായി മടങ്ങി. തുടർന്നും ദീർഘനേരം പുഴയിൽ തങ്ങിയ മലമാൻ കുഞ്ഞ് ചെന്നായ്ക്കൂട്ടം അടുത്തില്ലെന്ന് ഉറപ്പാക്കിയ ശേഷം അമ്മമാനി​െൻറ അടുത്തേക്ക് കുതിക്കുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story