Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2017 8:28 AM GMT Updated On
date_range 11 July 2017 8:28 AM GMTസി.പി.എം പ്രവർത്തകെൻറ വീട്ടുമുറ്റത്തെ കുഴൽകിണർ നശിപ്പിച്ചു
text_fieldsbookmark_border
കാസർകോട്: സി.പി.എം പ്രവർത്തകെൻറ വീട്ടുമുറ്റത്തെ കുഴൽകിണറിലെ മോേട്ടാറിെൻറ കേബിൾ മുറിച്ചുമാറ്റി മോേട്ടാറും കേബിളും കിണറിൽ തള്ളി. സി.പി.എം ബ്രാഞ്ചംഗവും സി.ഐ.ടി.യു ഓട്ടോറിക്ഷ തൊഴിലാളി യൂനിയൻ ഏരിയ സെക്രട്ടറിയുമായ വിദ്യാനഗർ ചാലക്കുന്നിലെ ഷാഫിയുടെ വീടിനോട് ചേർന്നുള്ള കിണറിനാണ് നാശം വരുത്തിയത്. മുസ്ലിംലീഗ് പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് സി.പി.എം വിദ്യാനഗർ ലോക്കൽ കമ്മിറ്റി ആരോപിച്ചു. ചാലക്കുന്നിൽനിന്ന് സമീപകാലത്ത് നിരവധി യുവാക്കൾ സി.പി.എമ്മിൽ പ്രവർത്തിക്കാൻ തയാറായി വന്നതിെൻറ വൈരാഗ്യമാണ് കാരണം. അതിക്രമം നടത്തിയവരെ ഉടൻ അറസ്റ്റ്ചെയ്യണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. സി.പി.എം ജില്ല സെക്രട്ടറി കെ.പി. സതീഷ്ചന്ദ്രൻ സ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story