Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2017 8:21 AM GMT Updated On
date_range 11 July 2017 8:21 AM GMTഓഫിസ് ഉദ്ഘാടനവും റേഷൻ വിതരണവും
text_fieldsbookmark_border
പെരിങ്ങത്തൂര്‍: സൗത്ത് അണിയാരം 'യുവ കൂട്ടായ്മ' യുടെയും ഉസ്മാസ് ക്ലബിെൻറയും ഓഫിസ് ഉദ്ഘാടനവും സൗജന്യ റേഷൻ വിതരണവും നടന്നു. സൗത്ത് അണിയാരം മാക്കാണ്ടി പീടികക്ക് സമീപം ആരംഭിച്ച യുവകൂട്ടായ്മയുടെ ഓഫിസ് ഉദ്ഘാടനം പാനൂര്‍ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് ഇ.എ. നാസര്‍ ഉദ്ഘാടനം ചെയ്തു. ഉസ്മാസ് ക്ലബ് ഓഫിസ് ഉദ്ഘാടനം പാനൂർ മുനിസിപ്പൽ മുസ്ലിം ലീഗ് െസക്രട്ടറി എന്‍.പി. മുനീര്‍ നിർവഹിച്ചു. പിന്നാക്ക കുടുംബങ്ങള്‍ക്ക് സൗജന്യ റേഷൻ വിതരണവും നടന്നു. യുവ കൂട്ടായ്മ പ്രസിഡൻറ് എ.വി. അഷ്റഫ് അധ്യക്ഷത വഹിച്ചു. െസക്രട്ടറി എന്‍. ഇസ്മായിൽ റിപ്പോർട്ട് അവതരിപ്പിച്ചു. രാജു ശ്രീധരൻ, വി.പി. റഹീസ്, മുനീർ കീണാരി, വി.പി. റസാഖ്, ബാവ ഖത്തർ, റംഷാദ് പയലത്ത്, എന്‍. അഷ്കർ, റഫീഖ് വലിയപറമ്പത്ത്, പി.എ. അൻസാർ, കെ.വി. നൗഷാദ് എന്നിവർ സംസാരിച്ചു. വി.പി. അഷ്റഫ് സ്വാഗതവും റഫീഖ് പയലത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story