Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2017 8:20 AM GMT Updated On
date_range 2017-07-11T13:50:44+05:30p01replace
text_fieldsATTN: PAGE 01 ഒന്നാം പേജിലെ ഇൗ വാർത്ത മാറ്റി നൽകണം സെൻകുമാറിനെതിരെ കേസ്: നിയമോപദേശംതേടി തിരുവനന്തപുരം: ന്യൂനപക്ഷ വിരുദ്ധ പരാമർശങ്ങളുടെ പേരിൽ മുൻ ഡി.ജി.പി ടി.പി. സെൻകുമാറിനെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് ഡി.ജി.പി ലോക്നാഥ് ബെഹ്റ നിയമോപദേശംതേടി. പൊലീസിലെ ലോ ഒാഫിസർ കേസെടുക്കാമെന്ന് നിയമോപദേശം നൽകിയിരുന്നെങ്കിലും വിശദമായ നിയമോപദേശം തേടിയിരിക്കുകയാണ്. കേസെടുക്കണമെന്നാവശ്യപ്പെട്ട് രേഖാമൂലം ലഭിച്ച പരാതികളുടെയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറയും ഡി.വൈ.എഫ്.െഎയുടെയും ആവശ്യം കൂടി പരിഗണിച്ചാണ് നിയമോപദേശംതേടിയത്. സമകാലിക മലയാളം വാരികയിലൂടെയും പൊതുവേദിയിലെ പ്രസംഗത്തിലൂടെയും മുസ്ലിം സമുദായത്തിനെതിരെ വാസ്തവവിരുദ്ധ പരാമർശങ്ങൾ നടത്തിയ സെൻകുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി തൗഫീഖ് കെ.പിയും കേരള കോൺഗ്രസ് സ്കറിയാതോമസ് വിഭാഗം പ്രതിനിധി അഡ്വ. എ.എച്ച്. ഹഫീസും പരാതി നൽകിയിരുന്നു. സെൻകുമാറിെൻറ പ്രസ്താവനക്കെതിരെ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ തുടങ്ങിയവർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.
Next Story