Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅസഹിഷ്​ണുത:...

അസഹിഷ്​ണുത: ഹിന്ദുക്കൾക്കും മോദിക്കുമെതിരെ ഗൂഢാലോചന –ബി.ജെ.പി

text_fields
bookmark_border
ന്യൂഡൽഹി: രാജ്യത്ത് അസഹിഷ്ണുതയുടെയും ആൾക്കൂട്ട ആക്രമണത്തി​െൻറയും പേരിൽ ഹിന്ദുക്കൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ഗൂഢാലോചനയുണ്ടെന്ന് ബി.ജെ.പി. രണ്ടുതരം ആശയങ്ങൾ തമ്മിലെ യുദ്ധമാണിന്ന്. ഒന്ന് രാജ്യത്തെ ശിഥിലമാക്കാനുദ്ദേശിക്കുന്നതും രണ്ടാമത്തേത് ദേശീയവാദികൾ പ്രതിനിധാനം ചെയ്യുന്നതും. യുദ്ധം രണ്ടാമത്തെ വിഭാഗം നേടുമെന്ന് പാർട്ടി വക്താവ് സംപിത് പത്ര പറഞ്ഞു. ഡൽഹിയിൽ ബി.ജെ.പി സംഘടിപ്പിച്ച സെമിനാറിലായിരുന്നു പ്രതികരണം. കശ്മീരിനെ കുറിച്ച് മറ്റൊരു വിശദീകരണം സൃഷ്ടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. കോൺഗ്രസും മമത ബാനർജിയും രാജ്യത്ത് വഹാബിസവും സലഫിസവുമാണ് പ്രചരിപ്പിക്കുന്നതെന്നും ബംഗാളിലെ കലാപത്തെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story