Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഹോട്ടലുകളിലെ വിലവർധന​...

ഹോട്ടലുകളിലെ വിലവർധന​ പിൻവലിക്കണം ^ഡി.എഫ്​.കെ

text_fields
bookmark_border
ഹോട്ടലുകളിലെ വിലവർധന പിൻവലിക്കണം -ഡി.എഫ്.കെ തലശ്ശേരി: ജി.എസ്.ടിയുടെ പേരിൽ ഹോട്ടലുകളിലെ അന്യായ വിലവർധനക്കെതിരെ ജില്ല കൺസ്യൂമർ ഫെഡറേഷൻ ഒാഫ് കേരള അടിയന്തരയോഗം പ്രതിഷേധിച്ചു. ഇന്ത്യൻ കോഫി ഹൗസിൽ വില വർധിപ്പിച്ചതിന് പുറേമ 12 ശതമാനം ജി.എസ്.ടിയും ഇൗടാക്കിയാണ് ബില്ല് നൽകുന്നത്. ഭക്ഷ്യവസ്തുക്കൾ സാധാരണക്കാർക്ക് ന്യായവിലയ്ക്ക് ലഭ്യമാക്കിയിരുന്ന സഹകരണസ്ഥാപനമായ കോഫി ഹൗസിലെ വിലവർധന ന്യായീകരിക്കാൻ കഴിയാത്തതാണ്. രണ്ടു മാസത്തിനിടെ ഇൗ സ്ഥാപനത്തിൽ 35ൽനിന്ന് 40ഉം 40ൽനിന്ന് 45ഉമായി ഉൗണിന് വില വർധിപ്പിച്ചു. കൂടാതെ, ജി.എസ്.ടിയുടെ പേരിൽ 12 ശതമാനവും ഇൗടാക്കുകയാണ്. ധനമന്ത്രിയുടെ പ്രസ്താവനക്കെതിരാണ് ഇത്തരം നടപടികളെന്ന് യോഗം വിലയിരുത്തി. ഉസ്മാൻ പി. വടക്കുമ്പാട് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എം.പി. പ്രശാന്ത്, ടി.എം. സുധാകരൻ, സി.പി. ആലുപ്പി കേയി, അബ്ദുൽ ഖാദർ, പുതുപ്പണം ഗഫൂർ എന്നിവർ സംസാരിച്ചു. പ്രതിഷേധിച്ചു തലശ്ശേരി: ജില്ല കോൺഗ്രസ് കമ്മിറ്റി ഒാഫിസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് തലശ്ശേരിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. മണ്ണയാട് ബാലകൃഷ്ണൻ, വി.സി. പ്രസാദ്, എം.പി. അരവിന്ദാക്ഷൻ, കെ. ശിവദാസൻ, അഡ്വ. കെ.സി. രഘുനാഥ്, ഇ. വിജയകൃഷ്ണൻ, സുശീൽ ചന്ദ്രോത്ത്, സി.ആർ. റസാഖ്, സി.പി. പ്രസീൽ ബാബു, എ. ഷർമിള, മിസ്ബ പണ്ടേത്ത്, കെ. ശശിധരൻ, എം.പി. അസൈനാർ, സന്ദീപ് കോടിയേരി എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story