Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2017 8:20 AM GMT Updated On
date_range 2017-07-08T13:50:23+05:30കൊട്ടത്തലച്ചിയിലെ പൈപ്പിങ് പ്രതിഭാസത്തെക്കുറിച്ചറിയാന്‍ ഗവേഷകസംഘം
text_fieldsചെറുപുഴ: 2012ലെ കാലവര്‍ഷക്കെടുതിക്കൊപ്പം ചെറുപുഴ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍പെട്ട കൊട്ടത്തലച്ചി മലയില്‍ രൂപപ്പെട്ട പൈപ്പിങ് പ്രതിഭാസത്തെക്കുറിച്ച് പഠിക്കാന്‍ ഗവേഷക വിദ്യാര്‍ഥികളുടെ സംഘം വെള്ളിയാഴ്ച പ്രദേശം സന്ദര്‍ശിച്ചു. പശ്ചിമഘട്ട മലനിരകളിലെ സോയില്‍ പൈപ്പിങ് പ്രതിഭാസത്തെക്കുറിച്ച് പഠനം നടത്തുന്ന തിരുവനന്തപുരം ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്ര (സെസ്)ത്തിലെ ശാസ്ത്രകാരന്‍ ജി. ശങ്കറിെൻറ നേതൃത്വത്തില്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, എന്‍.ഐ.ഐ.ടി സൂറത്കല്‍, മൈസൂര്‍ സർവകലാശാല, കേരള സർവകലാശാല, വാദിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയന്‍ ജിയോളജി എന്നിവിടങ്ങളില്‍നിന്നുള്ള 50ഓളം ഗവേഷക വിദ്യാര്‍ഥികളാണ് കൊട്ടത്തലച്ചിയിലെത്തിയത്. പ്രദേശത്ത് പഠനം നടത്തിയ സെസിെൻറ നിരീക്ഷണങ്ങളും അനുഭവങ്ങളും ജി.ശങ്കര്‍ വിദ്യാര്‍ഥികളുമായി പങ്കുവെച്ചു. പൈപ്പിങ് പ്രതിഭാസത്തെ തുടര്‍ന്ന് രൂപപ്പെട്ട ഗര്‍ത്തവും ഭൂമിക്കടിയിലേക്ക് നീളുന്ന തുരങ്കവും ഗവേഷകസംഘം പരിശോധിച്ചു. കാസർകോട് ജില്ലയില്‍ സമാനമായ പ്രതിഭാസം സ്ഥിരീകരിച്ച നെല്ലിയടുക്കത്തും സംഘം സന്ദര്‍ശനം നടത്തും. 2012 ആഗസ്റ്റില്‍ രൂപപ്പെട്ട പൈപ്പിങ് പ്രതിഭാസത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നിയോഗിച്ച പഠനസംഘത്തിെൻറ റിപ്പോര്‍ട്ട് കേന്ദ്ര ദുരന്തനിവാരണ അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. 2016 ഫെബ്രുവരിയിലാണ് കൊട്ടത്തലച്ചിയും സമീപ പ്രദേശമായ തിരുമേനിയും സന്ദര്‍ശിച്ച് ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തില്‍ നിന്നുള്ള നാലംഗ പഠനസംഘം അന്തിമ റിപ്പോര്‍ട്ട് തയാറാക്കിയത്.
Next Story