Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബസ്​ കയറി...

ബസ്​ കയറി യാത്രക്കാരിക്ക്​ പരിക്ക്​

text_fields
bookmark_border
ഇരിട്ടി: ബസ് കയറി യാത്രക്കാരിയുടെ ഇടതുകാലിന് സാരമായി പരിക്കേറ്റു. ഉളിക്കൽ പുറവയലിലെ അമതിയിൽ പെണ്ണമ്മക്കാണ് (ഏലിയാമ്മ-64) സാരമായി പരിക്കേറ്റത്. ഇവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂർ എ.കെ.ജി ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 11ഒാടെയായിരുന്നു അപകടം. ഇരിട്ടി ബസ്സ്റ്റാൻഡിൽ അർജുൻ ബസാണ് അപകടമുണ്ടാക്കിയത്. പിന്നോെട്ടടുത്ത ബസി​െൻറ മുൻഭാഗത്തെ ടയറാണ് കാൽപാദത്തിൽ കയറിയത്. ഒാടിക്കൂടിയ നാട്ടുകാരാണ് പെണ്ണമ്മയെ ആശുപത്രിയിലെത്തിച്ചത്. ഇരിട്ടി ബസ്സ്റ്റാൻഡിൽ വാഹനങ്ങളുടെ അമിതവേഗത്തിലുള്ള പോക്കുവരവ് യാത്രക്കാരിൽ ഭീതിയുളവാക്കുന്നതാണ്. വയോമിത്രം ക്ലിനിക് ഉദ്ഘാടനം ഇരിട്ടി: ഇരിട്ടി നഗരസഭയും സംസ്ഥാനസർക്കാർ സാമൂഹിക സുരക്ഷ മിഷനും സംയുക്തമായി നടപ്പാക്കുന്ന വയോജനസൗഹൃദ നഗരസഭയുടെ ഭാഗമായുള്ള വയോമിത്രം പദ്ധതി വള്ള്യാട് വായനശാലയിൽ അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നഗരസഭ ചെയർമാൻ പി.പി. അശോകൻ അധ്യക്ഷത വഹിച്ചു. മഹേഷ് പള്ളൂർ പദ്ധതി വിശദീകരിച്ചു. കൗൺസിലർമാരായ പി.കെ. ബൾക്കീസ്, പി. രഘു, പി.വി. പ്രേമവല്ലി, സത്യൻ കൊമ്മേരി, വൈസ് ചെയർമാൻ കെ. സരസ്വതി, നിഷ പാലത്തടത്തിൽ, വി. കൃഷ്ണൻ, പി.പി. രമേശൻ, വി. പ്രഭാകരൻ, എ. ഗീത എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story