Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2017 8:16 AM GMT Updated On
date_range 2017-07-08T13:46:49+05:30കെ.സി നമ്പർ പ്രശ്നം: കാര്യമായ തീരുമാനമില്ലാതെ മേയർ വിളിച്ച യോഗം പിരിഞ്ഞു
text_fieldsകണ്ണൂര്‍: കെ.സി നമ്പർ പ്രശ്നവുമായി ബന്ധപ്പെട്ട് ഇന്നലെ മേയറുടെ നേതൃത്വത്തിൽ നടന്ന ഒാേട്ടാ സംയുക്ത സമരസമിതിയുടെ ചർച്ച കാര്യമായ തീരുമാനമില്ലാതെ പിരിഞ്ഞു. പാർക്കിങ് നടത്തുന്നതിനും കെ.എം.സി നമ്പർ അനുവദിക്കുന്നതിനുമുള്ള മാനദണ്ഡങ്ങൾ തീരുമാനമാകുമെന്ന് കരുതിയിരുന്നുവെങ്കിലും സംയുക്ത സമരസമിതിയുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നരീതിയിൽ ഒരു അഭിപ്രായവുമുയർന്നില്ല. തൊഴിലാളി സംഘടനകൾ തമ്മിൽ സമവായ ചർച്ചനടത്തി പരിഹരിക്കാമെന്ന് നിർദേശമുയർന്നുവെങ്കിലും സി.െഎ.ടി.യു ഇക്കാര്യത്തിൽ സമയം അനുവദിക്കണമെന്ന് പറഞ്ഞതിനാൽ നടന്നില്ല. ഇതോടെ തിങ്കളാഴ്ച റെഗുലേറ്ററി കമ്മിറ്റി യോഗം വിളിക്കാമെന്നുപറഞ്ഞ് മേയർ ഇ.പി. ലത യോഗം അവസാനിപ്പിക്കുകയായിരുന്നു. ഒരു മാസം നീണ്ട സമരത്തിനൊടുവിൽ ഹൈകോടതി ഉത്തരവിനെ തുടർന്നാണ് െഎ.എൻ.ടി.യു.സി, എസ്.എ.ടി.യു, എസ്.ടി.യു തുടങ്ങിയ സംഘടനകൾ കലക്ടറേറ്റ് പടിക്കൽ നടത്തിവന്ന സമരം അവസാനിപ്പിച്ചത്. ഇന്നലെ നടന്ന യോഗത്തിൽ കോടതി ഉത്തരവുണ്ടോ എന്ന് ഡെപ്യൂട്ടി മേയർ ചോദിച്ചതും പ്രതിഷേധയമുയർത്തി. കോടതി ഉത്തരവിെൻറ കോപ്പി കിട്ടിയിട്ടില്ലെന്നും മേയർ യോഗംവിളിച്ചത് നേരത്തെ നൽകിയ കത്തിെൻറ അടിസ്ഥാനത്തിലാണെന്നാണ് തങ്ങൾ കരുതിയതെന്നും തൊഴിലാളികൾ പറഞ്ഞു. ദൂരപരിധി നിശ്ചയിക്കേണ്ടത് ആർ.ടി.ഒ ആണെന്നതിനാൽ ഇൗ യോഗത്തിെൻറ ആവശ്യമെന്താണെന്നും മേയർ യോഗത്തിൽ ചോദിച്ചു. എന്നാൽ, കോർപറേഷൻ വിളിച്ചുചേർത്ത യോഗമാണെന്നും തങ്ങൾ വിളിച്ചുചേർത്ത യോഗമല്ലെന്നും തൊഴിലാളികൾ പറഞ്ഞു. ചര്‍ച്ചയില്‍ മേയര്‍ ഇ.പി. ലത, ഡെപ്യൂട്ടി േമയര്‍ പി.കെ. രാഗേഷ്, കൗണ്‍സിലര്‍മാരായ ടി.ഒ. മോഹനൻ, എൻ. ബാലകൃഷ്ണന്‍ മാസ്റ്റർ, എം.പി. മുഹമ്മദാലി, ജോ. ആർ.ടി.ഒ അബ്ദുല്‍ ശുക്കൂര്‍, ട്രാഫിക് എസ്.െഎ എം. രാജേഷ്, വിവിധ ഓട്ടോതൊഴിലാളി സംഘടനാ നേതാക്കളായ കുന്നത്ത് രാജീവൻ, എൻ. ലക്ഷ്മണൻ, പ്രകാശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story