Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവിദേശ മദ്യശാലക്കെതിരെ...

വിദേശ മദ്യശാലക്കെതിരെ ധർണ

text_fields
bookmark_border
കണ്ണൂർ: താവക്കര സിവിൽ സൈപ്ലസ് ഗോഡൗണിന് സമീപം വിദേശ മദ്യശാല തുടങ്ങാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ ധർണ നടത്തി. സർക്കാറി​െൻറ പുതിയ മദ്യനയത്തി​െൻറ ഭാഗമായി മദ്യഷാപ്പ് സ്ഥാപിക്കുന്നുവെന്നാരോപിച്ചാണ് ധർണ. ജനവാസ കേന്ദ്രങ്ങളിൽ മദ്യക്കച്ചവടം അനുവദിക്കിെല്ലന്നും ശക്തമായ പ്രതിരോധം തീർക്കുമെന്നും പ്രദേശവാസികൾ പറഞ്ഞു. സർവകലാശാല ആസ്ഥാനവും ആരാധനാലയങ്ങളും സ്ഥിതിചെയ്യുന്ന പ്രദേശത്ത് മദ്യഷാപ്പ് സ്ഥാപിക്കാനുള്ള നീക്കം ഉേപക്ഷിക്കണമെന്ന് ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. മദ്യവർജന സമിതി സംസ്ഥാന വൈസ് പ്രസിഡൻറ് രാജൻ കോരേമ്പത്ത് ഉദ്ഘാടനം ചെയ്തു. കോർപറേഷൻ കൗൺസിലർ ലിഷ ദീപക് അധ്യക്ഷത വഹിച്ചു. പി.ടി. പവിത്രൻ, പി.എ. ഹരി, ശശികല, നൗഫൽ, പി.ടി. പ്രമോദ്, അബ്ദുറഹ്മാൻ, രാജൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story