Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഉപജില്ല സുബ്രതോ കപ്പ്...

ഉപജില്ല സുബ്രതോ കപ്പ് തുടങ്ങി

text_fields
bookmark_border
തൃക്കരിപ്പൂർ: ഉപജില്ല സുബ്രതോ ഫുട്ബാൾ ടൂർണമ​െൻറ് നടക്കാവ് സിന്തറ്റിക് സ്റ്റേഡിയത്തിൽ തുടങ്ങി. ആദ്യദിനം സബ് ജൂനിയർ വിഭാഗത്തിലെ മത്സരങ്ങളാണ് നടന്നത്. ചെറുവത്തൂർ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ടി.എം. സദാനന്ദൻ ഉദ്‌ഘാടനം ചെയ്തു. സെക്രട്ടറി കെ. രാജു, പി.വി. പ്രഭാകരൻ, കെ. മധുസൂദനൻ, പി.പി. അശോകൻ, കെ. ജയജിത്ത്, പി.ടി. തമ്പാൻ എന്നിവർ സംസാരിച്ചു. ജൂനിയർ, സബ്ജൂനിയർ വിഭാഗങ്ങളിലായി ഉപജില്ലയിലെ 26 ടീമുകളാണ് മത്സരിക്കുന്നത്. വെള്ളിയാഴ്ച സബ് ജൂനിയർ ഫൈനലിൽ ഉദിനൂർ ജി.എച്ച്.എസ്.എസും പടന്നക്കടപ്പുറം ജി.എച്ച്.എസ്.എസും മത്സരിക്കും. ഫുട്ബാൾ അക്കാദമി പ്രവേശനം തൃക്കരിപ്പൂർ: ഇ.കെ. നായനാർ ഫുട്ബാൾ അക്കാദമിയിൽ 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി സെലക്ഷൻ ട്രയൽസ് സംഘടിപ്പിക്കുന്നു. പങ്കെടുക്കുന്നവർ 1.1.2007നും 31.12.2008 നും ഇടയിൽ ജനിച്ചവർ ജനന സർട്ടിഫിക്കറ്റി​െൻറ പകർപ്പുമായി ശനിയാഴ്ച രാവിലെ ഏഴിന് നടക്കാവ് സിന്തറ്റിക്ക് മൈതാനിയിൽ എത്തണം. സെലക്ഷൻ ലഭിക്കുന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും യോഗം 16ന് രാവിലെ തൃക്കരിപ്പൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story