Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2017 8:23 AM GMT Updated On
date_range 7 July 2017 8:23 AM GMTഹജ്ജ് ക്യാമ്പ് വളൻറിയർ ഇൻറർവ്യൂ
text_fieldsbookmark_border
കണ്ണൂർ: കേരളസംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇൗവർഷം ഹജ്ജിന് പോകുന്ന ഹാജിമാർക്ക് നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിൽ സൗജന്യസേവനം ചെയ്യുന്നതിന് വളൻറിയറാവാൻ കണ്ണൂർ, കാസർകോട് ജില്ലകളിൽനിന്ന് അപേക്ഷ നൽകിയവരുടെ ഇൻറർവ്യൂ ജൂലൈ ഒമ്പതിന് രാവിലെ 11.30ന് കണ്ണൂർ സിറ്റി ദീനുൽ ഇസ്ലാംസഭ ഇംഗ്ലീഷ് സ്കൂൾ ഒാഫിസിൽ നടക്കും. അപേക്ഷകർ കൃത്യസമയത്ത് എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് ജില്ല ട്രെയിനർ സി.കെ. സുബൈർ ഹാജിയെ (9447282674) ബന്ധപ്പെടണം. ഹജ്ജ് കുത്തിവെപ്പ് 10 മുതൽ കണ്ണൂർ: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇൗവർഷം ഹജ്ജിന് പോകുന്ന കണ്ണൂർ താലൂക്കിൽ ഉൾപ്പെട്ട ഹാജിമാർക്ക് ജൂലൈ 10ന് രാവിലെ ഒമ്പതിന് കണ്ണൂർ ജില്ല ആശുപത്രിയിലും തലശ്ശേരി, ഇരിട്ടി താലൂക്കുകളിൽ ഉൾപ്പെട്ട ഹാജിമാർക്ക് ജൂലൈ 11ന് രാവിലെ ഒമ്പതിന് തലശ്ശേരി താലൂക്ക് ആശുപത്രിയിലും തളിപ്പറമ്പ് താലൂക്കിൽ ഉൾപ്പെട്ട ഹാജിമാർക്ക് ജൂലൈ 14ന് രാവിലെ ഒമ്പതിന് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലും കുത്തിവെപ്പ് നടത്തും. ഹാജിമാർ ഹാറ്റ് കാർഡുമായി കൃത്യസമയത്ത് എത്തിച്ചേരണമെന്ന് ജില്ല ട്രെയിനർ സി.കെ. സുബൈർ ഹാജി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story