Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2017 8:29 AM GMT Updated On
date_range 6 July 2017 8:29 AM GMTചെറുവത്തൂരിൽ കൊതുകുനശീകരണ പ്രവർത്തനത്തിന് തുടക്കമായി
text_fieldsbookmark_border
ചെറുവത്തൂർ: ചെറുവത്തൂർ ഗ്രാമപഞ്ചായത്തിൽ കൊതുകുനശീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ചെറുവത്തൂർ സാമൂഹികാരോഗ്യകേന്ദ്രത്തിെൻറ നേതൃത്വത്തിലാണ് കൊതുകുനശീകരണം നടത്തുന്നത്. ജലാശയങ്ങൾ, വെള്ളക്കെട്ടുകൾ എന്നിവിടങ്ങളിൽ കൂത്താടികളെ നശിപ്പിക്കുന്ന ജൈവകീടനാശിനി തളിച്ചും പ്ലാസ്റ്റിക് മറ്റുമാലിന്യങ്ങൾ എന്നിവ ശേഖരിച്ചുമാണ് കൊതുകുനശീകരണം നടത്തുന്നത്. പഞ്ചായത്ത് പ്രസിഡൻറ് മാധവൻ മണിയറ ജൈവകീടനാശിനി തളിച്ച് ഉദ്ഘാടനം ചെയ്തു. ഡോ. ഡി.ജി. രമേശ് അധ്യക്ഷത വഹിച്ചു. പരിപാടിക്ക് പഞ്ചായത്തംഗങ്ങൾ, ആരോഗ്യവകുപ്പ് അധികൃതർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story