Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബാങ്ക് ശാഖ ഉദ്ഘാടനം...

ബാങ്ക് ശാഖ ഉദ്ഘാടനം നാളെ

text_fields
bookmark_border
പാനൂർ: മൊകേരി സർവിസ് സഹകരണ ബാങ്ക് മുത്താറി പീടികയിൽ ആരംഭിക്കുന്ന പുതിയ ശാഖയുടെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10ന് മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി നിർവഹിക്കും. പി. അരവിന്ദൻ അധ്യക്ഷത വഹിക്കും. സെയ്ഫ് െഡപ്പോസിറ്റ് ലോക്കർ ഉദ്ഘാടനം സഹകരണസംഘം അസി. രജിസ്ട്രാർ ജനറൽ പി. രാമദാസും ഉന്നത വിജയികൾക്കുള്ള അനുമോദനം മുൻ മന്ത്രി കെ.പി. മോഹനനും നിക്ഷേപ സ്വീകരണം പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.ഇ. കുഞ്ഞബ്ദുല്ലയും വായ്പ വിതരണം മൊകേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. വിമലയും നിർവഹിക്കും. വാർത്തസമ്മേളനത്തിൽ കെ. രാമചന്ദ്രൻ, എൻ. രാജൻ, കെ. കൃഷ്ണൻ, പി. ഗോവിന്ദൻ, ഹരിദാസ് മൊകേരി, ടി. പ്രദീപൻ എന്നിവർ പങ്കെടുത്തു. കെട്ടിട ശിലാസ്ഥാപനം നാളെ പാനൂർ: മൈത്രി എജുക്കേഷനൽ ആൻഡ് ചാരിറ്റബിൾ അസോസിയേഷ​െൻറ കീഴിൽ കടവത്തൂർ ഇരഞ്ഞിയിൻകീഴിൽ പ്രവർത്തിക്കുന്ന അൽ ഫിത്വറ ഇസ്ലാമിക് പ്രീ സ്കൂളി​െൻറ പുതിയ കെട്ടിട ശിലാസ്ഥാപനം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് കേരള നദ്വത്തുൽ മുജാഹിദീൻ സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യും. പി.കെ. ഇബ്രാഹീം ഹാജി അധ്യക്ഷത വഹിക്കും. ഡോക്ടർ ഹുസൈൻ മടവൂർ, എം. സ്വലാഹുദ്ദീൻ മദനി എന്നിവർ പ്രഭാഷണം നടത്തും. വാർത്തസമ്മേളനത്തിൽ കെ. ഖാലിദ് സുല്ലമി, സി.എച്ച്. ഇസ്മായിൽ, വി. മൊയ്തു സുല്ലമി, കെ.കെ. അബ്ദുല്ല, കെ.കെ. ഇബ്രാഹീം എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story