Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയൂനിഫോം വിതരണവും എ...

യൂനിഫോം വിതരണവും എ പ്ലസ്​ മീറ്റും

text_fields
bookmark_border
ഉദുമ: എം.എസ്.എഫ് ഉദുമ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച 'സഹപാഠിക്കൊരു കൈത്താങ്ങ്' എ.ജി.സി. ബഷീർ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി അബൂദബി ഉദുമ പഞ്ചായത്ത് കമ്മിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ ജൗഹർ ഉദുമ അധ്യക്ഷത വഹിച്ചു. ഇർഷാദ് മുക്കുന്നോത്ത് സ്വാഗതം പറഞ്ഞു. ഹൈസ്കൂൾ വിഭാഗം യൂനിഫോം വിതരണ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി ബഷീർ െഡപ്യൂട്ടി എച്ച്.എം പുഷ്പാവതിക്ക് നൽകി നിർവഹിച്ചു. ഹയർ സെക്കൻഡറി വിഭാഗം യൂനിഫോം വിതരണം കെ.എം.സി.സി അബൂദബി ഉദുമ പഞ്ചായത്ത് ട്രഷറർ മുഹമ്മദ് സ്കൂൾ പ്രിൻസിപ്പൽ കെ.വി. അഷ്റഫിന് നൽകി ഉദ്ഘാടനം ചെയ്തു. എ പ്ലസ് മീറ്റ് ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.എ. മുഹമ്മദലി ഉദ്ഘാടനം ചെയ്‌തു. ഹമീദ് മങ്ങാട്, എം.എച്ച്. മുഹമ്മദ് കുഞ്ഞി മങ്ങാട്, സ്വാദീഖ് പാക്യാര, സത്താർ മുക്കുന്നോത്ത്, റൗഫ് ഉദുമ, ഖാദർ ആലൂർ, അഭിരാം, വിദ്യ, ബാലകൃഷ്ണൻ, അസീസ്, സിറാജ് ഈച്ചിലിങ്കൽ, ജാവിദ് നാലാംവാതുക്കൽ, ബാദുഷ ഞെക്ലി, ജിയാദ് നാലാംവാതുക്കൽ, അസ്വാദ് നാലാംവാതുക്കൽ, അഷ്കർ നാലാംവാതുക്കൽ എന്നിവർ സംസാരിച്ചു. റംഷിദ് നാലാം വാതുക്കൽ നന്ദി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story