Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2017 8:23 AM GMT Updated On
date_range 6 July 2017 8:23 AM GMTകർദിനാൾ മാർ ജോർജ് ആലഞ്ചേരി വിശ്വാസകാര്യ തിരുസംഘം അംഗം
text_fieldsbookmark_border
കൊച്ചി: വത്തിക്കാനിലെ വിശ്വാസകാര്യ തിരുസംഘത്തിലെ അംഗമായി സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ ഫ്രാൻസിസ് മാർപാപ്പ വീണ്ടും നിയമിച്ചു. അഞ്ചു വർഷത്തേക്കാണ് നിയമനം. 2012 മുതൽ വിശ്വാസ തിരുസംഘത്തിലെ ഏഷ്യയിൽനിന്നുള്ള ഏക അംഗമാണ് മാർ ആലഞ്ചേരി. ഇദ്ദേഹം ഉൾെപ്പടെ 19 കർദിനാൾമാരാണ് തിരുസംഘത്തിലുള്ളത്. വിശ്വാസസംബന്ധിയായ വിവിധ വിഷയങ്ങളിൽ മാർപാപ്പക്ക് ഉപദേശം നൽകുന്ന തിരുസംഘത്തിെൻറ പുതിയ തലവൻ ആർച്ച് ബിഷപ് ലൂയിസ് ഫ്രാൻസിസ്ക്കോ ലദാറിയ ഫെറെറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story