Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2017 8:23 AM GMT Updated On
date_range 2017-07-06T13:53:58+05:30ഗാന്ധിജിയെ അപമാനിക്കുന്ന ബി.ജെ.പിക്ക് ഖാദിയുടെയും ചർക്കയുടെയും മഹത്ത്വം മനസ്സിലാവില്ല ^സതീശൻ പാച്ചേനി
text_fieldsഗാന്ധിജിയെ അപമാനിക്കുന്ന ബി.ജെ.പിക്ക് ഖാദിയുടെയും ചർക്കയുടെയും മഹത്ത്വം മനസ്സിലാവില്ല -സതീശൻ പാച്ചേനി കണ്ണൂർ: രാഷ്ട്രപിതാവ് മഹാത്മജിയെപോലും അവഹേളിക്കുന്ന ബി.ജെ.പിക്ക് ഒരിക്കലും ഖാദിയുടെയും ചർക്കയുടെയും മഹത്ത്വം മനസ്സിലാവില്ലെന്നും ഇന്ത്യൻ ദേശീയതക്ക് ശക്തിയും ചൈതന്യവുമായി നിലനിന്നിരുന്ന ഖാദിയും ചർക്കയും വെറും പരസ്യ ഉപകരണമായി കണക്കാക്കുന്ന നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും രാജ്യത്തിെൻറ പൈതൃകത്തിെൻറ മൂല്യം മനസ്സിലാക്കാൻ കഴിയില്ലെന്നും ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി പറഞ്ഞു. ഖാദി ബോർഡ് എംപ്ലോയീസ് യൂനിയൻ സർവിസിൽനിന്ന് റിട്ടയർ ചെയ്ത ഖാദി ബോർഡ് അഡ്മിനിസ്ട്രേറ്റിവ് ഡയറക്ടർക്കും മറ്റ് സ്റ്റാഫ് അംഗങ്ങൾക്കും നൽകിയ യാത്രയയപ്പ് സമ്മേളനം 'സ്നേഹാദരം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂനിയൻ പ്രസിഡൻറ് പി. പത്മനാഭൻ അധ്യക്ഷത വഹിച്ചു. വി.എൻ. എരിപുരം, എ.പി. നാരായണൻ, കെ. ബ്രിജേഷ് കുമാർ, എൻ. ഗംഗാധരൻ, ഡി.കെ. ഗോപിനാഥ്, കെ. ജയരാജ്, ഖാദി ബോർഡ് എംപ്ലോയീസ് യൂനിയൻ സ്റ്റേറ്റ് ജനറൽ സെക്രട്ടറി എം.എസ്. ഭൂട്ടോ, വർക്കിങ് പ്രസിഡൻറ് കെ.പി. ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു. യൂനിയൻ സെക്രട്ടറി കെ.വി. ബാബുരാജ് സ്വാഗതവും പി. സുഭാഷ് നന്ദിയും പറഞ്ഞു. വിരമിക്കുന്ന ഖാദി ബോർഡ് അഡ്മിനിസ്ട്രേറ്റിവ് ഡയറക്ടർ കെ. അനന്തൻ, പയ്യന്നൂർ അക്കൗണ്ട്സ് ഓഫിസർ സാമുവൽ പോത്തിനാൽ, ഇൻസ്ട്രക്ടർമാരായ ടി.കെ. രാമകൃഷ്ണൻ, ഐ.പി. ത്രേസ്യാമ്മ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി.
Next Story