Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2017 8:23 AM GMT Updated On
date_range 2017-07-06T13:53:58+05:30പഴയ ബസ്സ്റ്റാൻഡിലെ ശുചിമുറി അടച്ചിട്ടു
text_fieldsകണ്ണൂർ: പഴയ ബസ്സ്റ്റാൻഡിലെ ശുചിമുറി അടച്ചിട്ടതോടെ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻപോലുമാകാതെ യാത്രക്കാർ ദുരിതത്തിലായി. രണ്ടുമാസം മുമ്പാണ് അറ്റകുറ്റപ്പണികൾക്കെന്ന് പറഞ്ഞ് ശുചിമുറി അടച്ചിട്ടത്. വർഷങ്ങളായി വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചുവന്ന ശുചിമുറി അറ്റകുറ്റപ്പണിക്ക് അടച്ചിട്ടുവെന്ന തീരുമാനം യാത്രക്കാർക്ക് ആശ്വാസം പകർന്നിരുന്നെങ്കിലും നിർമാണപ്രവൃത്തികളൊന്നും നടക്കാതെ കേന്ദ്രത്തിെൻറ പ്രവർത്തനംതന്നെ നിലച്ചത് യാത്രക്കാർക്ക് തിരിച്ചടിയായി. ഇതോടെ, നഗരത്തിൽ തങ്ങുന്ന യാചകരും ഇതരസംസ്ഥാന തൊഴിലാളികളുൾെപ്പടെ തുറന്നസ്ഥലത്ത് കാര്യം സാധിക്കുന്നത് പരിസരമലിനീകരണത്തിനും കാരണമാകുന്നുണ്ട്. പുതിയ സെപ്റ്റിക് ടാങ്ക് നിർമിക്കുന്നതുൾെപ്പടെയുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും ഇതിനായി തുക നീക്കിവെച്ചതായും നഗരസഭ അധികൃതർ അറിയിച്ചു. എന്നാൽ, അറ്റകുറ്റപ്പണി നീളുന്നതിനെതിരെയും ശുചിമുറി തുറന്ന് പ്രവർത്തിക്കാത്തതിനെതിരെയും യാത്രക്കാർക്കിടയിൽ പ്രതിഷേധം ശക്തമാണ്.
Next Story