Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2017 8:28 AM GMT Updated On
date_range 4 July 2017 8:28 AM GMTആക്ഷന്‍ കമ്മിറ്റി മന്ത്രിക്ക് നിവേദനം നല്കി
text_fieldsbookmark_border
ഉദുമ: ഉദുമ ടൗണില്‍ അപകടങ്ങള്‍ തടയാന്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഉദുമ വികസന ആക്ഷന്‍ കമ്മിറ്റി മന്ത്രി ജി. സുധാകരന് നിവേദനം നൽകി. കാസര്‍കോട്--കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ ഉദുമ ടൗണില്‍ കെ.എസ്.ടി.പി റോഡ് നിർമാണം പൂര്‍ത്തിയായിട്ടും അപകടം തടയാന്‍ ഡിവൈഡര്‍ അടക്കമുള്ള സംവിധാനമൊരുക്കിയിട്ടില്ല. ഉദുമ ടൗണില്‍ വാഹനാപകടങ്ങള്‍ വര്‍ധിച്ചുവരുകയാണ്. ആക്ഷന്‍ കമ്മിറ്റി രക്ഷാധികാരി കെ. കുഞ്ഞിരാമന് എം.എല്‍.എ, എ.വി. ഹരിഹരസുധന്, ഫാറൂഖ് കാസ്മി, അബ്ദുല്ലക്കുഞ്ഞി ഉദുമ, കെ. ബാലകൃഷ്ണന്, യൂസഫ് റൊമാന്‍സ്, പി.കെ. ജയന് എന്നിവരടങ്ങുന്ന സംഘമാണ് നിവേദനം നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story