Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2017 8:19 AM GMT Updated On
date_range 2017-07-04T13:49:59+05:30രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ സഹകരണം ഇന്ത്യയൊട്ടാകെ വ്യാപിപ്പിക്കണം –ആർ. ബാലകൃഷ്ണപിള്ള
text_fieldsരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ സഹകരണം ഇന്ത്യയൊട്ടാകെ വ്യാപിപ്പിക്കണം –ആർ. ബാലകൃഷ്ണപിള്ള കോഴിക്കോട്: കേരളത്തിൽ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സ്വീകരിച്ച രാഷ്ട്രീയ സഹകരണം ഇന്ത്യയൊട്ടാകെ വ്യാപിപ്പിക്കേണ്ട സാഹചര്യമാണുള്ളതെന്ന് കേരള കോൺഗ്രസ്–ബി ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള. ഇൻഡോർ സ്റ്റേഡിയത്തിൽ പാർട്ടിയുടെ ജില്ല പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ രാഷ്ട്രീയം നീചമായ ദിശയിലേക്കാണ് നീങ്ങിെക്കാണ്ടിരിക്കുന്നത്. കോടിക്കണക്കിന് ജനങ്ങളെ ഭയാശങ്കയിലാക്കുന്ന ഭരണമാണ് കേന്ദ്രത്തിൽ. ജനം എന്ത് ഭക്ഷണം കഴിക്കണമെന്ന് നിർദേശിക്കുന്ന സംഹിത ലോകത്ത് എവിടെയെങ്കിലുമുേണ്ടായെന്ന് അദ്ദേഹം ചോദിച്ചു. ഇന്ത്യയിൽ പട്ടിയെ ഭക്ഷിക്കുന്ന സംസ്ഥാനമുണ്ട്. അവിടെ പട്ടിയെ കൊല്ലാൻ അവർക്ക് ലൈസൻസുമുണ്ട്. പശുവിനെ ആരാധിക്കുന്നതിന് താൻ എതിരല്ല. എന്നാൽ, ഏത് ഭക്ഷണം കഴിക്കണമെന്ന് നിർദേശിക്കാൻ ഒരു സർക്കാറിനും ഇവിടെ അധികാരമില്ല. അത് ഭരണഘടനാവിരുദ്ധമാണ്. മുസ്ലിംകൾ പാകിസ്താനിലേക്കും ക്രിസ്ത്യാനികൾ യൂറോപ്പിലേക്കും പോകണമെന്ന് ആരു പറഞ്ഞാലും അത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ല പ്രസിഡൻറ് പി.വി. നവീന്ദ്രൻ അധ്യക്ഷത വഹിച്ചു. അഡ്വ. പോൾ ജോസഫ്, നജീം പാലക്കണ്ടി, സി. വേണുഗോപാലൻ നായർ, കെ.പി. ഗോപാലകൃഷ്ണൻ, ഫിറോസ് പുളിക്കൽ, ഡോ. സാബിറ, എം.ടി. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. ലത്തീഫ് കുറുങ്ങോട്ട് സ്വാഗതവും സത്യേന്ദ്രൻ എടക്കോടി നന്ദിയും പറഞ്ഞു.
Next Story