Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2017 8:19 AM GMT Updated On
date_range 2017-07-04T13:49:59+05:30must+ആശാറാം ബാപ്പു കേസ്: സുപ്രീംകോടതി അഞ്ച് സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ചു
text_fieldsആശാറാം ബാപ്പു കേസ്: സുപ്രീംകോടതി അഞ്ച് സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ചു ന്യൂഡൽഹി: വിവാദ ആള്‍ദൈവമായ ആശാറാം ബാപ്പുവിനെതിരെയുള്ള ലൈംഗിക പീഡനക്കേസുകള്‍ സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലഭിച്ച ഹരജിയിൽ സുപ്രീംകോടതി അഞ്ച് സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ചു. കേസിലെ സാക്ഷികൾക്ക് മതിയായ സുരക്ഷ നൽകാത്തതിൽ വിശദീകരണം നൽകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. വിശദീകരണം ആറാഴ്ചക്കകം സമർപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് ജസ്റ്റിസുമാരായ എ.കെ. സിക്രി, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചത്. സംസ്ഥാനങ്ങൾക്ക് കേസിൽ മറുപടി നൽകാനുള്ള അവസാന അവസരമാണിത്. കേസിലെ സാക്ഷികളെല്ലാം തെളിവില്ലാതെ കൊല്ലപ്പെടുന്ന സാഹചര്യത്തിലാണ് അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് മാനഭംഗ കേസിലെ സാക്ഷി മഹീന്ദ്രർ ചൗള, കൊല്ലപ്പെട്ട സാക്ഷിയുടെ പിതാവ് നരേഷ് ഗുപ്ത, ബാലപീഡന കേസിലെ ഇരയുടെ പിതാവ് കരംവീർ സിങ്, വധശ്രമത്തിൽനിന്ന് രക്ഷപ്പെട്ട പത്രപ്രവർത്തകൻ നരേന്ദ്രർ യാദവ് എന്നിവർ സുപ്രീംേകാടതിയെ സമീപിച്ചത്. 16കാരിയെ ജോധ്പുരിലെ ആശ്രമത്തില്‍വെച്ച് ബലാത്സംഗം ചെയ്ത കേസിലെ പ്രധാന സാക്ഷികള്‍ ഇതിനോടകംതന്നെ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തിരുന്നു.
Next Story