Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2017 8:15 AM GMT Updated On
date_range 4 July 2017 8:15 AM GMTസ്വാശ്രയ ഫീസ് വർധന: എം.എസ്.എഫ് കലക്ടറേറ്റ് മാർച്ച്
text_fieldsbookmark_border
കണ്ണൂർ: സ്വാശ്രയ -മെഡിക്കൽ ഫീസ് വർധന പിൻവലിക്കുക, സാമൂഹിക നീതി ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എം.എസ്.എഫ് കലക്ടറേറ്റ് മാർച്ച് നടത്തി. സംസ്ഥാന വൈസ് പ്രസിഡൻറ് ഫൈസൽ ചെറുകുന്നോൻ ഉദ്ഘാടനം ചെയ്തു. മാനേജ്മെൻറ് സൗഹൃദ കരാർ നടപ്പാക്കുന്ന സർക്കാർ, സ്വാശ്രയ മുതലാളിമാർക്ക് വിടുപണി ചെയ്യുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സർക്കാർ-മനേജ്മെൻറ് സന്തതിയായ കരാറിെൻറ പിതൃത്വം ഏറ്റെടുക്കാനുള്ള ധാർമികത സർക്കാർ കാണിക്കണം. കൂത്തുപറമ്പ് രക്തസാക്ഷികളുടെ രക്തം വിറ്റ് രാഷ്ട്രീയ നേട്ടം ഉണ്ടാക്കിയവരാണ് ഇപ്പോൾ ഭരിക്കുന്നത് -അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ല പ്രസിഡൻറ് സി.കെ. നജാഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷജീർ ഇഖ്ബാൽ, ട്രഷറർ പി. നസീർ, ഫവാസ് പുന്നാട്, ജംഷീർ ആലക്കാട്, ശുഹൈബ് കൊതേരി, അഷ്കർ പഴഞ്ചിറ, ഹഖീം ചെമ്പിലോട് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story