Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവായനപക്ഷാചരണം: ക്വിസ്...

വായനപക്ഷാചരണം: ക്വിസ് മത്സരം ഇന്ന്

text_fields
bookmark_border
കണ്ണൂർ: വായനപക്ഷാചരണത്തി​െൻറ ഭാഗമായി ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സംഘടിപ്പിക്കുന്ന ജില്ലതല ക്വിസ് മത്സരം ഇന്ന് കണ്ണൂര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ നടക്കും. വായിച്ച് വളരുക എന്ന പ്രമേയത്തില്‍ നടക്കുന്ന മത്സരത്തില്‍ സ്‌കൂളില്‍നിന്ന് രണ്ടുപേര്‍ക്ക് വീതം പങ്കെടുക്കാം. ജില്ലതലത്തില്‍ വിജയികളാകുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും കാഷ് പ്രൈസും സംസ്ഥാനമത്സരത്തില്‍ പങ്കെടുക്കാന്‍ അവസരവും ലഭിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ പ്രധാനാധ്യാപക​െൻറ സാക്ഷ്യപത്രവുമായി രാവിലെ 9.30ന് സ്‌കൂളിലെത്തണം. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും വിദ്യാദ്യാസ വകുപ്പും പി.എൻ. പണിക്കര്‍ ഫൗണ്ടേഷനും ലൈബ്രറി കൗണ്‍സിലും ചേര്‍ന്നാണ് മത്സരം സംഘടിപ്പിക്കുന്നത്. വായനമത്സര വിജയികള്‍ കണ്ണൂർ: ജില്ല സാക്ഷരത മിഷന്‍ വായനപക്ഷാചരണത്തോടനുബന്ധിച്ച് നടത്തിയ പഠിതാക്കളുടെ ജില്ലതല വായനമത്സരത്തില്‍ വിജയികളായവര്‍ ഒന്ന്, രണ്ട് സ്ഥാന ക്രമത്തിൽ. സാക്ഷരത പഠിതാക്കൾ: ഒ.കെ. തമ്പായി (പയ്യന്നൂര്‍ ബ്ലോക്ക്), നാരായണി കൈക്കളം (തളിപ്പറമ്പ് ബ്ലോക്ക്). നാലാംതരം തുല്യത: പി. സുജാത (കല്യാശ്ശേരി ബ്ലോക്ക്), ദേവകി അന്തര്‍ജനം (കണ്ണൂര്‍ കോര്‍പറേഷന്‍). ഏഴാംതരം: കെ.പി.- രാജൻ (ഇരിക്കൂര്‍ ബ്ലോക്ക്), എം.ടി. മേരി (ഇരിട്ടി ബ്ലോക്ക്). പത്താംതരം:- ഷീബ സ്മിത്ത് (കല്യാശ്ശേരി ബ്ലോക്ക്), ടി.പി. നിസ്താര്‍ (ഇരിക്കൂര്‍ ബ്ലോക്ക്), പി.സി. പ്രിയങ്ക (തലശ്ശേരി നഗരസഭ). ഹയര്‍ സെക്കൻഡറി തുല്യത: കെ.കെ.- ഷീജ (ഇരിട്ടി ബ്ലോക്ക്), വി.വി. ശാലിനി (കണ്ണൂര്‍ കോര്‍പറേഷന്‍), കെ.വി. സന്തോഷ് (കണ്ണൂര്‍ ബ്ലോക്ക്). വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വായനപക്ഷാചരണ സമാപനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story