Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതൊഴിലുറപ്പ്...

തൊഴിലുറപ്പ് തൊഴിലാളികൾ പോസ്​റ്റ്​ ഒാഫിസ്​ മാർച്ച് നടത്തി

text_fields
bookmark_border
കാറഡുക്ക: ദേശീയ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നയത്തിനെതിരെ എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ നേതൃത്വത്തിൽ പഞ്ചായത്ത് കേന്ദ്രങ്ങളിലെ പോസ്റ്റ് ഒാഫിസുകളിലേക്ക് മാർച്ച് സംഘടിപ്പിച്ചു. കേന്ദ്രസർക്കാർ ഇല്ലാതാക്കിയ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, പിടിച്ചുെവച്ചിരിക്കുന്ന കൂലികുടിശ്ശിക കൊടുത്തുതീർക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു മാർച്ച്. കർമംതോടി പോസ്റ്റ് ഒാഫിസിലേക്ക് നടത്തിയ മാർച്ച് സി.പി.എം കാറഡുക്ക ഏരിയ സെക്രട്ടറി സിജി മാത്യു ഉദ്ഘാടനം ചെയ്തു. എ. ശാന്ത അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി കെ. ജയൻ, കെ. ഉഷ എന്നിവർ സംസാരിച്ചു. എ. രമണി സ്വാഗതം പറഞ്ഞു. ബോവിക്കാനം പോസ്റ്റ് ഒാഫിസിലേക്ക് നടന്ന മാർച്ച് ജില്ല പ്രസിഡൻറ് പി. ബേബി ഉദ്ഘാടനം ചെയ്തു. എച്ച്. ശ്യാമള അധ്യക്ഷത വഹിച്ചു. ബി.കെ. നാരായണൻ, ബി. ഗീത, എം. മിനി എന്നിവർ സംസാരിച്ചു. കെ. പ്രഭാകരൻ സ്വാഗതം പറഞ്ഞു. നാട്ടക്കൽ പോസ്റ്റ് ഒാഫിസിലേക്ക് നടത്തിയ മാർച്ച് ഏരിയ സെക്രട്ടറി സി.കെ. കുമാരൻ ഉദ്ഘാടനം ചെയ്തു. വി. ഉഷ അധ്യക്ഷത വഹിച്ചു. കർഷകസംഘം ഏരിയ സെക്രട്ടറി കെ. ശങ്കരൻ, സി.പി.എം ഏരിയ കമ്മിറ്റി അംഗം സി.എച്ച്. രാമചന്ദ്രൻ, കെ. സൂപ്പി എന്നിവർ സംസാരിച്ചു. ബാബു അനക്കള സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story